നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
Wednesday, November 13, 2019 10:26 PM IST
ഹ​രി​പ്പാ​ട്ട്: തൃ​ക്കു​ന്ന​പ്പു​ഴ പാ​ല​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്കു പ​രി​ക്ക്. തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ർ​ജു​ൻ (25) മ​ഞ്ജു​ദ​ത്ത് (19), വി​ഷ്ണു (15), അ​ദ​ർ​ശ് (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ഗ​ൾ​ഫി​ൽ നി​ന്നും വ​ന്ന ആ​ദ​ർ​ശി​നെ നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന​തി​നി​ട​യി​ൽ വീ​ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
പ​രി​ക്കു​പ​റ്റി​യ ആ​ദ​ർ​ശ്, മ​ഞ്ജു​ദ​ത്ത് എ​ന്നി​വ​രെ ഹ​രി​പ്പാ​ട്ട് താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലും അ​ർ​ജു​ൻ, വി​ഷ്ണു എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.