ജി​ല്ല​യ്ക്ക് അ​നു​യോ​ജ്യ​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് എം​പി​മാ​ർ
Wednesday, November 13, 2019 10:26 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ പൊ​തു ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ജി​ല്ല​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​മി​തി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എ.​എം. ആ​രി​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗത്തിലാ​യി​രു​ന്നു എം​പി​മാ​രു​ടെ പ്ര​തി​ക​ര​ണം. 23 വ​കു​പ്പു​ക​ളി​ലാ​യി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന വി​വി​ധ കേ​ന്ദ്ര പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും മു​ന്നോ​ട്ടു​ള്ള ന​ട​ത്തി​പ്പി​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്ന ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്തു. വാ​ട്ട​ർ അ​ഥോ​റി​റ്റി, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി, പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (ഗ്രാ​മീ​ണ്‍), പി​എം​എ​വൈ, പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ൻ​ചാ​യി യോ​ജ​ന (പി​എം​​ഐ​സ്‌​വൈ) മ​ഹി​ളാ കി​സാ​ൻ ​ശാ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന (എം​കെ​എ​സ്പി) ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി അ​ർ​ബ​ൻ മി​ഷ​ൻ-​നാ​ഷ​ണ​ൽ അർ​ബ​ൻ മി​ഷ​ൻ (എ​ൻ​ആ​ർ​യു​എം) തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗം ച​ർ​ച്ച​ചെ​യ്തു.
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യ്ക്ക് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം 8386920 തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നാ​ളി​തു​വ​രെ 3616363 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. 487 കു​ടും​ബ​ങ്ങ​ൾ 100 തൊ​ഴി​ൽ ദി​നം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ച്ചു. ഇ​തി​ൽ 64 കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ക വ​ർ​ഗ​കു​ടും​ബ​ങ്ങ​ളും 72 കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ക​ജാ​തി​യി​ല​മു​ള്ള​താ​ണ്. കൂ​ടാ​തെ ര​ണ്ട് പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് 200 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ന​ൽ​കി​യെ​ന്ന നേ​ട്ട​വും ജി​ല്ല കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം 27867 പ്ര​വൃ​ത്തി​ക​ൾ ഇ​തി​നോ​ട​കം ഏ​റ്റെ​ടു​ത്തു. ആ​യ​തി​ൽ 15000 പ്ര​വ്യ​ത്തി​ക​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം കൊ​ടു​ത്ത ഇ​ന​ത്തി​ൽ 103 കോ​ടി ഏ​ഴു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. മെ​റ്റീ​രി​യ​ൽ ഇ​ന​ത്തി​ൽ 30 കോ​ടി 89 ല​ക്ഷം രൂ​പ ഉ​ൾ​പ്പ​ടെ ആ​കെ 140 കോ​ടി 89 ല​ക്ഷം ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.
തൈ​ക്കാ​ട്ടു​ശേ​രി, ക​ഞ്ഞി​ക്കു​ഴി, മാ​വേ​ലി​ക്ക​ര, ഹ​രി​പ്പാ​ട് ബ്ലോ​ക്കു​ക​ളി​ൽ പി​എം​എ​വൈ മേ​സ്തി​രി പ​രി​ശീ​ല​നം ല​ഭി​ച്ച 40 പേ​രെ ഉ​പ​യോ​ഗി​ച്ച് നാ​ല് പി​എം​എ​വൈ വീ​ടു​ക​ൾ നി​ർ​മി​ച്ചു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭ​ര​ണി​ക്കാ​വ്, ആ​ര്യാ​ട്, അ​ന്പ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്കു​ക​ളി​ൽ ആ​ർ​എ​സ്ഇ​ടി​ഐ മു​ഖാ​ന്ത​രം പ​രി​ശീ​ല​നം പു​രോ​ഗ​മി​ക്കു​ന്നു. എം​കെ​എ​സ്പി പ​ദ്ധ​തി​യി​ലൂ​ടെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലേ​ബ​ർ ബാ​ങ്കു​ക​ൾ രൂ​പീ​ക​രി​ച്ചു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 183 തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ലേ​ബ​ർ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ​ക്ക് തെ​ങ്ങ് ക​യ​റ്റം, കി​ണ​ർ റീ​ച്ചാ​ർ​ജിം​ഗ്, പ​ച്ച​ക്ക​റി​കൃ​ഷി, ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. എ​ൻ​ആ​ർ​യു​എം ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ക​ഞ്ഞി​ക്കു​ഴി, മാ​രാ​രി​ക്കു​ളം വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്ല​സ്റ്റ​റി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി മാ​രാ​രി​ക്കു​ളം വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് 2,91,69, 000 രൂ​പ​യും ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് 4,39,71,536 രൂ​പ​യും ന​ൽ​കി​യി​ട്ടു​ള്ള​ത്.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ഡി​എം വി. ​ര​വി​കു​മാ​ർ, ജി​ല്ല ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ജെ. ​ബെ​ന്നി, ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. ഷാ​ജു, വി​വി​ധ വ​കു​പ്പ് മേ​ധ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.