സാ​മൂ​ഹ്യ പ്ര​തി​രോ​ധ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, November 15, 2019 10:42 PM IST
ആ​ല​പ്പു​ഴ: നി​യ​മ​ജ്ഞ​നും ന്യാ​യാ​ധി​പ​നും മ​ന്ത്രി​യു​മാ​യി​രു​ന്ന ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ ജ​ന്മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രൊ​ബേ​ഷ​ൻ ദി​നാ​ച​ര​ണ​ത്തി​ന്‍റെ (സാ​മൂ​ഹ്യ പ്ര​തി​രോ​ധ​ദി​നം) ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് എ. ​ബ​ദ​റു​ദീ​ൻ നി​ർ​വ​ഹി​ച്ചു.
ജി​ല്ല പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, ജ​യി​ൽ വ​കു​പ്പ്, ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി ഇ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ സാ​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ. സാ​ജ​ൻ, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ബി​ജു, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി. ​സ​ജി, കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ശാ​ന്ത് ബാ​ബു, എ​ക്സൈ​സ് സി​ഐ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) വി. ​റോ​ബ​ർ​ട്ട്, പ്രൊ​ബേ​ഷ​ൻ ജി​ല്ലാ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​ജി. മോ​ഹ​ന​ൻ, എം.​എ​സ്. അ​രു​ണ്‍​കു​മാ​ർ, എ​സ്.​ഇ.​ടി ഡ​യ​റ​ക്ട​ർ പ്ര​വീ​ണ്‍ എം. ​നാ​യ​ർ, ജി​ല്ലാ പ്രൊ​ബേ​ഷ​ണറി ഓ​ഫീ​സ​ർ എ​സ്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​മി​നാ​റും പാ​ന​ൽ ച​ർ​ച്ച​യും ജ​സ്റ്റീസ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രെ​ക്കു​റി​ച്ചു​ള്ള ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.