റോ​ട്ട​റി ബാ​ലോ​ത്സ​വി​നു തു​ട​ക്കം
Saturday, November 16, 2019 11:37 PM IST
ചേ​ർ​ത്ത​ല: ടൗ​ണ്‍ റോ​ട്ട​റി​ക്ല​ബ് ന​ട​ത്തു​ന്ന 19-ാമ​ത് റോ​ട്ട​റി ബാ​ലോ​ത്സ​വ് സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ തു​ട​ങ്ങി. ഇ​ന്ന് വൈ​കു​ന്നേ​രം സ​മാ​പി​ക്കും. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ 50 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 2000 കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

12 ഇ​ന​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ഏ​ഴു വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ടോ​മി ജോ​സ​ഫ് വ​ന്യം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​നി​ൽ വി​ൻ​സെ​ന്‍റ്, കെ. ​ലാ​ൽ​ജി, പി. ​സു​നി​ൽ​കു​മാ​ർ, സു​ബൈ​ർ ഷം​സ്, എ.​സി. ശാ​ന്ത​കു​മാ​ർ, എ.​സി. വി​നോ​ദ് കു​മാ​ർ, ടി.​കെ. അ​യ്യ​പ്പ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സീ​രി​യ​ൽ​താ​രം ഗാ​യ​ത്രി അ​രു​ണ്‍, കൊ​ച്ചി​ൻ​മ​ൻ​സൂ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൈ​ലാ​സ് മേ​നോ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.