അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ ചെ​മ്മ​നാ​ക​രി ജ​ങ്കാ​ർ​ജെ​ട്ടി
Sunday, November 17, 2019 10:53 PM IST
പൂ​ച്ചാ​ക്ക​ൽ: നി​ര​വ​ധി യാ​ത്ര​ക്കാ​രും അ​തി​ലേ​റെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും ഈ ​ഫെ​റി​യി​ലൂ​ടെ വൈ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ക്ക് പോ​കു​ന്നു​ണ്ട്. ഇ​വി​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ണ്.

സ്കൂ​ൾ കു​ട്ടി​ക​ളും മ​ത്സ്യ​വി​ല്പ​ന​യ്ക്കാ​യി വൈ​ക്കം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​വ​രു​മാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ണ​പ്പു​റം​ചെ​മ്മ​നാ​ക​രി ഫെ​റി​യി​ൽ മ​ണ​പ്പു​റം ജെ​ട്ടി​യി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ.​ന​വീ​ക​ര​ണം ന​ട​ത്തും എ​ന്ന് അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. നി​ല​വി​ൽ ജെ​ട്ടി​യി​ലൂ​ടെ വ​ള​രെ ഇ​ടു​ങ്ങി​യ വ​ഴി​യാ​ണ് ബോ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​വ​ർ​ക്കു​ള്ള​ത്. ജെ​ട്ടി​യി​ൽ താ​ഴെ സ്ലാ​ബി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തും ക​യ​റ്റു​ന്ന​തും ഉ​യ​ർ​ച്ച​താ​ഴ്ച​യി​ലൂ​ടെ​യാ​ണ്.​ഒ​ന്ന് തെ​റ്റി​യാ​ൽ വാ​ഹ​നം മ​റി​യും.

സം​ര​ക്ഷ​ണ​ഭി​ത്തി​യി​ലെ കൈ​വ​രി​ക​ളും ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്.​അ​തി​നി​ട​യി​ലൂ​ടെ ബോ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​മു​ണ്ട്. ജെ​ട്ടി​യി​ലെ സ്ലാ​ബു​ക​ൾ ത​മ്മി​ലു​ള്ള നി​ര​പ്പി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലി​ന് പ​രി​ഹാ​രം​വേ​ണം. ജെ​ട്ടി​യു​ടെ പൊ​ട്ടി​ക്കി​ട​ക്കു​ന്ന ഭാ​ഗം ന​ന്നാ​ക്കു​ക​യും ചെ​യ്യ​ണം. ജ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പം കോ​ട്ട​യം ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കാ​ൻ ഈ ​ഫെ​റി​യാ​ണ് ആ​ശ്ര​യം. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​നാ​ണ് ന​ട​ത്തി​പ്പു ചു​മ​ത​ല. ക​ഴി​ഞ്ഞ മാ​ർ​ച്ചു മു​ത​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

മാ​ക്കേ​ക്ക​ട​വ് നേ​രേ​ര​ക​ട​വ് പാ​ലം നി​ർ​മാ​ണം നീ​ണ്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ​പ്പു​റം ചെ​മ്മ​നാ​ക​രി ഫെ​റി സ​ർ​വീ​സ് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​വു​മാ​ണ്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ജ​ങ്കാ​റി​ൽ ക​യ​റ്റാ​ൻ സാ​ധി​ക്കു​ന്നു​ള്ളു. മ​റ്റു വാ​ഹ​ന​ങ്ങ​ൾ കൂ​ടി ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഭീ​മ​മാ​യ ന​ഷ്ട​മാ​ണെ​ന്ന് ക​രാ​റു​കാ​ര​ൻ പ​റ​യു​ന്നു.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ജെ​ട്ടി നി​ർ​മി​ക്കു​ന്ന​തി​നാ​യി ലോ​റി​ക​ളി​ൽ ക​രി​ങ്ക​ല്ലു​ക​ൾ വെ​ള്ള​ത്തി​ൽ ഇ​റ​ക്കി​യി​ട്ടെ​ങ്കി​ലും നി​ർ​മാ​ണം ന​ട​ന്നി​ല്ല. യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പു ഷെ​ഡും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഷെ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്തെ ക​രി​ങ്ക​ല്ലു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. വൈ​ക്കം​എ​റ​ണാ​കു​ളം വേ​ഗ ബോ​ട്ടും ഈ ​ജെ​ട്ടി​യി​ൽ അ​ടു​ക്കു​ന്നു​ണ്ട്. ഉ​ട​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി യാ​ത്രാ സൗ​ക​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.