മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, November 18, 2019 10:42 PM IST
ആ​ല​പ്പു​ഴ: ഐ​ആം ഫോ​ർ ആ​ല​പ്പി പ​ദ്ധ​തി പ്ര​കാ​രം ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള 45 മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വ​ള്ള​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ നി​ർ​വ​ഹി​ച്ചു.
പ്ലാ​ൻ ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നൂ​റ​നാ​ട്, ചെ​ന്നി​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് വ​ള്ള​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. 238 വ​ള്ള​ങ്ങ​ളാ​ണ് പ്ലാ​ൻ ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ബാ​ക്കി​യു​ള്ള​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. ന​ഗ​ര​സ​ഭാം​ഗം സ​ലിം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലാ​ൻ ഇ​ന്ത്യ ഭാ​ര​വാ​ഹി സാം ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​ടി​പി​സി സെ​ക്ര​ട്ട​റി എം. ​മാ​ലി​ൻ, സി​വൈ​ഡി​എ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ജി​ത്, ഐ ​ആം ഫോ​ർ ആ​ല​പ്പി ല​യ്സ​ണ്‍ ഓ​ഫീസ​ർ പി.​എം. ഷെ​രി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.