സൗ​ജ​ന്യ പ​രി​ശോ​ധ​നാ​ക്യാ​ന്പ്
Monday, November 18, 2019 10:45 PM IST
ചേ​ർ​ത്ത​ല: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലെ കാ​ഴ്ച പ്ര​ശ്ന​ങ്ങ​ൾ​ക്കാ​യി ഇന്നു ​വ​ടു​ത​ല ജ​മാ​അ​ത്ത് സ്കൂ​ളി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​നാ​ക്യാ​ന്പ് ന​ട​ത്തു​ന്നു. ശ്രീ​ധ​രീ​യം ആ​യു​ർ​വേ​ദി​ക് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഇ​ൻ​സ്റ്റ്യൂ​ട്ട് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കാ​ഴ്ച പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ക്യാ​ന്പ്. ക്യാ​ന്പി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ശ്രീ​ധ​രീ​യം ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​സ​ജി​ത്‌​കു​മാ​റും ജി​തി​നും അ​റി​യി​ച്ചു. താ​ലൂ​ക്കി​ലെ 36 സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ നി​ന്നും 1,060 കു​ട്ടി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൻ. സു​ജ​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ കെ.​എ. പ​രീ​ത് അ​ധ്യ​ക്ഷ​നാ​കും. ശ്രീ​ധ​രീ​യം ഗ്രൂ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ ഹ​രി എ​ൻ. ന​ന്പൂ​തി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​ഹാ​യ​വി​ത​ര​ണം

ചേ​ർ​ത്ത​ല: വ​യ​ലാ​ർ അ​മ്മ ജീ​വ​കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് അം​ഗം യു.​ജി ഉ​ണ്ണി നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ് ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​പ്പ​ൻ, രാ​ജേ​ന്ദ്ര​ൻ, ബാ​ബു, ചി​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.