ക്രി​സ്തു​രാ​ജ മ​ഹോ​ത്സ​വ​ത്തിന് പുന്നപ്രയിൽ ഇന്നു തു​ട​ക്കം
Tuesday, November 19, 2019 10:20 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ന്‍റ് ജോ​ണ്‍ മ​രി​യ വി​യാ​നി പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 6.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് കൈ​ത​വ​ള​പ്പി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കു ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം ന​ൽ​കും. ഫാ. ​ക്രി​സ്റ്റ​ഫ​ർ അ​ർ​ഥ​ശേ​രി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. നാ​ളെ വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കു ഫാ. ​പ​യ​സ് ആ​റാ​ട്ടു​കു​ളം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഷെ​ൽ​ട്ട​ണ്‍ ഒ​സി​ഡി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

22ന് ​വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കു ഫാ. ​പോ​ൾ ജെ. ​അ​റ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ന​രി​പ്പാ​റ ജെ​യ്സ​ണ്‍ ക​ത്ത​നാ​ർ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 23ന് ​വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കു ഫാ. ​പീ​റ്റ​ർ ച​ട​യ​ങ്ങാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ആ​ന്‍റ​ണി കു​ഴി​വേ​ലി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. ക്രി​സ്തു​രാ​ജ ജ്യോ​തി മ​ഹോ​ൽ​സ​വ ദി​ന​മാ​യ 24ന് ​വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കു ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ക്രി​സ്തു​രാ​ജ റാ​ലി.