ക​ണ്ട​ങ്ക​രി-​ക​ട​ന്പ​ങ്ക​രി പാടത്ത് അ​ഞ്ചേ​ക്ക​ർ ത​രി​ശു​നി​ല​മാ​യി
Wednesday, November 20, 2019 10:34 PM IST
എ​ട​ത്വ: കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് വെ​ള്ളം ക​യ​റ്റാ​നും ഇ​റ​ക്കാ​നും മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ടം ത​രി​ശു​നി​ല​മാ​യി. തി​രു​വ​ല്ല-​എ​ട​ത്വ സം​സ്ഥാ​ന​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ക​ണ്ട​ങ്ക​രി-​ക​ട​ന്പ​ങ്ക​രി പാ​ട​ത്തെ വ​ട​ക്കു​ഭാ​ഗ​ത്തെ അ​ഞ്ചേ​ക്ക​ർ കൃ​ഷി​ഭൂ​മി​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശു​നി​ല​മാ​യി കി​ട​ക്കു​ന്ന​ത്.

കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളും പാ​ട​ത്തെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്നി​രി​ക്കേ ജ​ല​സേ​ച​ന മാ​ർ​ഗ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ് നെ​ൽ​കൃ​ഷി നി​ല​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

കൃ​ഷി നി​ല​ച്ച​തോ​ടെ കാ​ക്ക​പോ​ള​യും ക​ര​ക​വും വ​ള​ർ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ​​കേ​ന്ദ്ര​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. മി​ക്ക ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തും ഈ ​പാ​ട​ത്താ​ണ്.

ഇ​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഏ​റെ ദു​രി​ത​മാ​യിത്തീ​ർ​ന്നി​ട്ടു​ണ്ട്. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി സം​ഘ​ട​ന​ക​ൾ മു​ഖേ​ന​യോ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ വ​ഴി​യോ പു​ഞ്ച​കൃ​ഷി പു​ന​രാ​രം​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.