മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​നം: അ​ന്വേ​ഷ​ണം ഡി​വൈ​എ​സ്പി​ക്ക്
Wednesday, November 20, 2019 10:34 PM IST
ആ​ല​പ്പു​ഴ : മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച പ്ര​തി​ക​ൾ​ക്ക് സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി​യ സം​ഭ​വം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​ന​ര​ന്വേ​ഷി​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ.​എം ടോ​മി. അ​റി​യി​ച്ചു. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി. ലാ​ലി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ക​ഴി​ഞ്ഞ​ദി​വ​സം മി​ത്ര​ക്ക​രി​യി​ൽ ജ​യ്ഹി​ന്ദ് കാ​മ​റാ​മാ​നും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​റു​മാ​യ ജെ. ​ജോ​ജി​മോ​നെ ര​ണ്ടം​ഗ സം​ഘം കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ജി​മോ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ്.
പ്രതികൾക്കു സ്റ്റേ​ഷ​ൻ ജാ​മ്യ​ം ന​ൽ​ക​ിയതി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ പോലീ​സ് മേ​ധാ​വി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പു​ന​ര​ന്വേ​ഷണത്തിന് ഉ​ത്ത​ര​വി​ട്ട​ത്.