മ​നം നി​റ​ച്ച് മാ​ർ​ഗം ക​ളി
Wednesday, November 20, 2019 10:37 PM IST
ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ പ​ര​ന്പ​രാ​ഗ​ത ക​ലാ​രൂ​പ​മാ​യ മാ​ർ​ഗം​ക​ളി മ​നം നി​റ​ച്ചു. മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ പാ​ട്ടും അ​തി​നോ​ടൊ​പ്പ​മു​ള്ള ചു​വ​ടു​ക​ളും ക​ലോ​ത്സ​വ വേ​ദി​യി​ലെ​ത്തി​യ കാ​ണി​ക​ളെ ഏ​റെ ത്ര​സി​പ്പി​ച്ചു.
മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ ചു​വ​ടു​വ​യ്പി​നൊ​പ്പം കാ​ണി​ക​ൾ കൈ​ത്താ​ള​മി​ട്ടും മാ​ർ​ഗം​ക​ളി​യു​ടെ ഭാ​ഗ​മാ​യി മാ​റി. ചി​ട്ട​യാ​യ ശൈ​ലി​യി​ൽ മാ​ർ​ഗം ക​ളി അ​വ​ത​രി​പ്പി​ച്ച് എ​ച്ച് എ​സ് എ​സ് വി​ഭാ​ഗ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് മെ​ട്രോ​പോ​ലി​റ്റ​ൻ എ​ച്ച്എ​സ്എ​സും, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ഹ​രി​പ്പാ​ട് ബ​ഥ​നി ബാ​ലി​ക മ​ഠം എ​ച്ച്എ​സും ഒ​ന്നാം സ്ഥാ​നം നേ​ടി. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് മെ​ട്രോ​പോ​ലി​റ്റ​ൻ എ​ച്ച്എ​സ് എ​സ് റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ഒ​ന്നാം സ്ഥാ​നം നേ​ടു​ക​യു​മാ​യി​രു​ന്നു.