പ​ള്ളി​ക്കൂ​ട്ടു​മ്മ-​പു​ന്ന​ക്കു​ന്നം റോ​ഡു​ന​വീ​ക​ര​ണം: ദു​രി​ത​യാ​ത്ര​യ്ക്ക് അ​റു​തിയായി
Thursday, November 21, 2019 10:38 PM IST
മ​ങ്കൊ​മ്പ് : ഏ​റെ നാ​ള​ത്തെ ദു​രി​ത​യാ​ത്ര​യ്ക്കു ശേ​ഷം പ​ള്ളി​ക്കൂ​ട്ടു​മ്മ-​പു​ന്ന​ക്കു​ന്നം റോ​ഡി​ൽ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. കു​ഴി​ക​ള​ട​ച്ച് ആ​ധു​നി​ക രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ ടാ​റിം​ഗ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച ഇ​ള​ക്കി റോ​ഡ് നി​ര​പ്പാ​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ ദീ​പി​ക റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു. പ​ള്ളി​ക്കൂ​ട്ടു​മ്മ-​നീ​ലം​പേ​രൂ​ർ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ 2.32 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്തി​നു മു​ന്പു തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. ബി​എം ആ​ൻ​ഡ് ബി​സി (ബി​റ്റു​മി​ൻ മെ​ക്കാ​ഡം ആ​ന്‍​ഡ് ബി​റ്റു​മി​ൻ കോ​ൺ​ക്രീ​റ്റ്) പ്ര​കാ​രം റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 2.5 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ റോ​ഡി​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ൽ മോ​ശ​മാ​യി​ട്ടും പ​ണി​ക​ൾ തു​ട​ങ്ങാ​നാ​കാ​ത്ത​തി​ൽ യാ​ത്ര​ക്കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു.

ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ഡി​ന്‍റെ നി​ല​വി​ലെ ഉ​യ​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ​കു​പ്പി​നു കൈ​മാ​റി​യി​രു​ന്നു. ആ​റു​മീ​റ്റ​ർ വീ​തി​യി​ലും 20 സെ​ന്‍റീ മീ​റ്റ​ർ ക​ന​ത്തി​ലും നി​ർ​മി​ക്കു​ന്ന​തി​നു​മാ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ളു​പ്പ​ത്തി​ൽ വെ​ള​ളം ക​യ​റു​ന്ന റോ​ഡി​ന് ഇ​ത്ര​യും ഉ​യ​രം പോ​ര എ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി​രു​ന്നു.

ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളൊ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ വീ​തി അ​ര​മീ​റ്റ​ർ കു​റ​ച്ച് ഉ​യ​രം കൂ​ട്ടു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും. പ​ള്ളി​ക്കൂ​ട്ടു​മ്മ മു​ത​ൽ പു​ന്ന​ക്കു​ന്നം റോ​ഡ് മു​ക്കു​വ​രെ ല​വ​ൽ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രേ ഉ​യ​ര​ത്തി​ൽ റോ​ഡ് നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്തു നി​ര​ത്തു​വി​ഭാ​ഗം അ​സി. എ​ൻ​ജി​നി​യ​ർ രേ​ഖ ശ​ങ്ക​ർ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ശ​രാ​ശ​രി 20 സെ​ന്‍റീ മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തു​ന്ന​തെ​ങ്കി​ലും ഇ​ങ്ങ​നെ വ​ന്നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഉ​യ​രം 35 സെ​ന്‍റീ​മീ​റ്റ​ർ വ​രെ വ​ർ​ധി​പ്പി​ക്കാം. അ​തു​വ​ഴി ചെ​റി​യ പ്ര​ള​യ​ത്തി​ലും റോ​ഡി​ൽ വെ​ള്ളം​ക​യ​റു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​തത​ട​സം ഒ​ഴി​വാ​ക്കാ​നാ​കും. എ​ന്നാ​ൽ റോ​ഡി​ന്‍റെ പ​ള്ളി​ക്കൂ​ട്ടു​മ്മ, പു​ന്ന​ക്കു​ന്നം റോ​ഡു​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റു​മീ​റ്റ​ർ വീ​തി​യു​ണ്ടാ​കും. ജ​നു​വ​രി അ​വ​സാ​നം വ​രെ സ​മ​യ​മു​ണ്ടെ​ങ്കി​ലും ഒ​രു മാ​സ​ത്തി​ന​കം പ​ണി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് രേ​ഖ ശ​ങ്ക​ർ പ​റ​ഞ്ഞു.