അ​നു​ക​ര​ണ​ക​ല​യി​ൽ അ​ച്ഛ​ന്‍റെ പാ​ത​യി​ൽ മ​ക​ളും
Thursday, November 21, 2019 10:38 PM IST
ഹ​രി​പ്പാ​ട്: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ അ​നു​ക​ര​ണ ക​ല​യി​ൽ അ​ച്ഛ​നെ പി​ന്തു​ട​ർ​ന്ന മ​ക​ൾ​ക്ക് മി​മി​ക്രി​യി​ൽ ഒ​ന്നാം സ്ഥാ​നം. ക​രു​വാ​റ്റ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സ്നേ​ഹ പ്ര​കാ​ശ് ആ​ണ് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മി​മി​ക്രി​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

സ്നേ​ഹ​യു​ടെ പി​താ​വ് ക​രു​വാ​റ്റ ജ​യ​പ്ര​കാ​ശ് അ​റി​യ​പ്പെ​ടു​ന്ന മി​മി​ക്രി, സി​നി​മാ താ​ര​മാ​ണ്. 1981-82 കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മി​മി​ക്രി​യി​ലും മോ​ണോ ആ​ക്ടി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യ സ്നേ​ഹ​യു​ടെ ഗു​രു​വും അ​ച്ഛ​ൻ ജ​യ​പ്ര​കാ​ശ് ത​ന്നെ​യാ​ണ്. എ​ൽ​ഐ​സി കാ​യം​കു​ളം ശാ​ഖ​യി​ൽ നി​ന്നും ഹ​യ​ർ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് ആ​യി വി​ര​മി​ച്ച ജ​യ​പ്ര​കാ​ശ് ഇ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ​വും ക​ലാ പ്ര​വ​ത്ത​ന​ത്തി​നാ​യി മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ്. മാ​താ​വ്: ജ​യ​ന്തി, സ​ഹോ​ദ​ര​ൻ: ജി​തി​ൻ പ്ര​കാ​ശ്.