യു​പി വി​ഭാ​ഗം തു​ള്ള​ലി​ൽ സു​രേ​ഷ് വ​ർ​മ​യു​ടെ ശി​ഷ്യ​ർ മാ​ത്രം
Thursday, November 21, 2019 10:38 PM IST
ഹ​രി​പ്പാ​ട്: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ന​ട​ന്ന യു​പി വി​ഭാ​ഗം ഓ​ട്ട​ൻ തു​ള്ള​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 12 പേ​രു​ടെ​യും ഗു​രു അ​ന്പ​ല​പ്പു​ഴ സു​രേ​ഷ് വ​ർ​മ. 26 വ​ർ​ഷ​മാ​യി തു​ള്ള​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട് സു​രേ​ഷ് വ​ർ​മ.
മ​ത്സ​രം​ഗ​ത്തേ​ക്ക് എ​ത്തി​യി​ട്ട് 18 വ​ർ​ഷ​മാ​യി. വ​യ​ലാ​ർ കൃ​ഷ്ണ​ൻ​കു​ട്ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗു​രു. കു​ഞ്ച​ൻ​ന​ന്പ്യാ​ർ സ്മാ​ര​ക ശാ​ല​യി​ലാ​യി​രു​ന്നു പ​ഠ​നം. ഇ​പ്പോ​ൾ ഇ​തേ സ്ഥാ​പ​ന​ത്തി​ൽ അ​ധ്യാ​പ​ക​നാ​ണ്. കൂ​ടാ​തെ കോ​വി​ല​കം ക​ലാ​ക്ഷേ​ത്ര എ​ന്ന സ്ഥാ​പ​ന​വും ഈ ​ക​ലാ​കാ​ര​ൻ ന​ട​ത്തു​ന്നു​ണ്ട്. ക​ഥ​ക​ളി, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചു​പ്പു​ടി തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഈ ​ക​ല കേ​ന്ദ്ര​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. ന​മ്മു​ടെ നാ​ടി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ളെ കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യം എ​ന്നാ​ണ് സു​രേ​ഷ് വ​ർ​മ പ​റ​യു​ന്ന​ത്. ര​വി​വ​ർ​മ​യു​ടെ​യും ചെ​ന്പ​ക​വ​ല്ലി ത​ന്പു​രാ​ട്ടി​യു​ടെ​യും മ​ക​നാ​ണ് അ​ന്പ​ല​പ്പു​ഴ സു​രേ​ഷ് വ​ർ​മ