കാ​യം​കു​ള​ത്തി​ന് ക​ലാ​കി​രീ​ടം
Friday, November 22, 2019 10:46 PM IST
ആ​ല​പ്പു​ഴ: റ​വ​ന്യു​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ കാ​യം​കു​ള​ത്തി​ന് കി​രീ​ടം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ, യു​പി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 728 പോ​യി​ന്‍റു​നേ​ടി​യാ​ണ് കാ​യം​കു​ളം ക​ലാ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ചേ​ർ​ത്ത​ല​യും ആ​ല​പ്പു​ഴ​യും ര​ണ്ടും​മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 332 പോ​യി​ന്‍റു​മാ​യി ചെ​ങ്ങ​ന്നൂ​രാ​ണ് ഒ​ന്നാ​മ​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 288 പോ​യി​ന്‍റു​മാ​യി കാ​യം​കു​ളം ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ യു​പി വി​ഭാ​ഗ​ത്തി​ൽ 140 പോ​യി​ന്‍റു നേ​ടി​യ ആ​ല​പ്പു​ഴ​യ്ക്കാ​ണ് ഒ​ന്നാം​സ്ഥാ​നം.
സ്കൂ​ളു​ക​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നേ​റി​യ മാ​ന്നാ​ർ എ​ൻ​എ​സ് ബോ​യ്സ് എ​ച്ച്എ​സ്എ​സി​നാ​ണ് കി​രീ​ടം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചെ​ങ്ങ​ന്നൂ​രി​നെ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത് ഈ ​സ്കൂ​ളി​ൽനി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വാ​യി​രു​ന്നു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ശ്രീ​ക​ണ്ഠേ​ശ്വ​രം എ​സ്എ​ൻ എ​ച്ച്എ​സ്എ​സി​നേ​ക്കാ​ൾ ഇ​ര​ട്ടി​യ​ല​ധി​കം പോ​യി​ന്‍റു​ക​ളാ​ണ് മാ​ന്നാ​ർ എ​ൻ​എ​സ് ബോ​യ്സ് സ്കൂ​ളി​ന്.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും യു​പി വി​ഭാ​ഗ​ത്തി​ലും ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബി​ബി​ജി​എ​ച്ച്എ​സി​നാ​ണ് ഓ​വ​റോ​ൾ. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ്എ​സ് ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ യു​പി വി​ഭാ​ഗ​ത്തി​ൽ കാ​യം​കു​ളം സെ​ന്‍റ മേ​രീ​സാ​ണ് ര​ണ്ടാ​മ​ത്.
അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കാ​യം​കു​ള​വും യു​പി വി​ഭാ​ഗ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ​യും കി​രീ​ടം ചൂ​ടി. യ​ഥാ​ക്ര​മം തു​റ​വൂ​രും കാ​യം​കു​ള​വു​മാ​ണ് ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ളി​ലേ​യും ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ. സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തു​റ​വൂ​രും യു​പി വി​ഭാ​ഗ​ത്തി​ൽ ഹ​രി​പ്പാ​ടു​മാ​ണ് ജേ​താ​ക്ക​ൾ. മാ​വേ​ലി​ക്ക​ര​യും ആ​ല​പ്പു​ഴ​യു​മാ​ണ് യ​ഥാ​ക്ര​മം ര​ണ്ടു​ വി​ഭാ​ഗ​ങ്ങ​ളി​ലേ​യും ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ.
ചു​ന​ക്ക​ര​യി​ൽ ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് വി​ദ്യാ​ർ​ഥി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സ​മാ​പ​ന സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ങ്കി​ലും മ​ന്ത്രി ജി. ​സു​ധാ​ക​ര​നും ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ലും അ​ട​ക്ക​മു​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ൾ സ​മ്മേ​ള​ന​വേ​ദി​യി​ലെ​ത്തി സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ കാ​ര​ണം വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് അ​നു​ശോ​ച​ന​പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ജി. ​സു​ധാ​ക​ര​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.
കു​ട്ടി​ക​ൾ​ക്കു​ള്ള ട്രോ​ഫി ക​ൾ ഉ​പ​ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ക​യും തു​ട​ർ​ന്ന് അ​താ​തു സ്കൂ​ളു​ക​ളി​ൽ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യം ആ​യി​രു​ന്നു. അ​തി​നാ​ൽ ഇ​ത്ത​വ​ണ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​യി​രു​ന്നു ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ഉ​ണ്ടാ​യ​തോ​ടെ അ​ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.