താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 64.71 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Wednesday, December 4, 2019 11:27 PM IST
കാ​യം​കു​ളം: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടു​ന്ന കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ മു​ഖ​ച്ഛാ​യ മാ​റും. ഭൗ​തീ​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി 64.71 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ച​താ​യി യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​റി​യി​ച്ചു.

2,12,631.58 ച​തു​ര​ശ്ര അ​ടി​യി​ൽ ഏ​ഴു​നി​ല​ക​ളോ​ടു കൂ​ടി​യ കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ക്കു​ന്ന​ത്. 325 കി​ട​ക്ക​ക​ൾ​ക്കു​ള​ള സൗ​ക​ര്യം ഒ​രു​ക്കും. മേ​ജ​ർ ഔ​ട്ട് പേ​ഷ്യ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ല​ബോ​റ​ട്ട​റി സൗ​ക​ര്യ​ങ്ങ​ൾ, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗം, എ​ക്സ​റേ, സി.​ടി സ്കാ​ൻ, ഐ​പി വാ​ർ​ഡു​ക​ൾ, 20 ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, 22 കി​ട​ക്ക​ക​ളോ​ടു കൂ​ടി​യ ഡേ ​കെ​യ​ർ കീ​മോ തെ​റാ​പ്പി, ആ​ധു​നി​ക ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റു​ക​ൾ, തീ​വ്ര​പ​രി​ച​ര​ണ യൂ​ണി​റ്റു​ക​ൾ, 16 പേ​വാ​ർ​ഡു​ക​ൾ, സെ​മി​നാ​ർ ഹാ​ൾ, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, വി​ശ്ര​മ മു​റി​ക​ൾ, വി​ഐ​പി ലോ​ഞ്ച്, ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ൾ, ലാ​ൻ​ഡ് സ്കേ​പ്പിം​ഗ്, അ​ത്യാ​ധു​നി​ക ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. കി​ഫ്ബി വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.