ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​രി​ശീ​ല​നം ന​ട​ത്തി
Wednesday, December 4, 2019 11:27 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, യു​എ​ൻ​ഡി​പി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള​ത്തി​ലെ 14 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ത്തി വ​രു​ന്ന ആ​ശു​പ​ത്രി ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ശു​പ​ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ, പാ​രാ​മെ​ഡി​ക്ക​ൽ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ന​ഴ്സിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ 30 ഓ​ളം ജീ​വ​ന​കാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യു​ടെ ദു​ര​ന്ത ല​ഘൂ​ക​ര​ണ ആ​സൂ​ത്ര​ണ രേ​ഖ ത​യാ​റാ​ക്കു​ന്ന​താ​ണ്.ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​യോ ഹ​സാ​ർ​ഡ്സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​ജ​മു​ന വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മീ​റ്റിം​ഗ് ന​ട​ത്തി.

പ​രി​ശീ​ല​ന​ത്തി​നു ജി​യോ ഹ​സാ​ർ​ഡ്സി​ന്‍റെ പ്ര​ണ​വ് സേ​ഥി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​സി​ദ്ധ​ർ​ഥ​ൻ, ആ​ല​പ്പു​ഴ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​ലെ ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് ചി​ന്തു ച​ന്ദ്ര​ൻ, യൂ​എ​ൻ​ഡി​പി ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ശ​ര​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.