ത​ക​ഴി​യി​ൽ നെ​ല്ലു​മാ​യി വ​ള്ളം മു​ങ്ങി
Wednesday, December 4, 2019 11:27 PM IST
എ​ട​ത്വ: ത​ക​ഴി​യി​ൽ ര​ണ്ടാം കൃ​ഷി​യു​ടെ നെ​ല്ലു ക​യ​റ്റി വ​ന്ന വ​ള്ളം മു​ങ്ങി നെ​ല്ല് വെ​ള്ള​ത്തി​ലാ​യി. ന​ദി​യി​ൽ നി​ന്ന കു​റ്റി​യി​ൽ വ​ള്ളം ഇ​ടി​ച്ചു ക​യ​റി വ​ള്ള​ത്തി​ന്‍റെ ന​ടു​പ​ല​ക പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​ള്ളം മു​ങ്ങി​യ​ത്.

ത​ക​ഴി മു​ക്ക​ട പ​ടി​ഞ്ഞാ​റേ ന​ദി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 6.30 നാ​യി​രു​ന്നു സം​ഭ​വം. വ​ള്ള​ത്തി​ന്േ‍​റ​തു​ൾ​പ്പ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. ത​ക​ഴി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ക​രി​യാ​ർ മു​ടി​യി​ല​ക്ക​രി പാ​ട​ത്ത് നി​ന്നും കീ​ർ​ത്തി മി​ല്ലി​നു​വേ​ണ്ടി സം​ഭ​രി​ച്ച 200 ക്വി​ന്‍റ​ൽ നെ​ല്ലാ​യി​രു​ന്നു ഇ​ത്. വേ​ഴ​പ്രാ മോ​ൻ എ​ന്ന ഏ​ജ​ന്‍റാ​യി​രു​ന്നു സം​ഭ​ര​ണം ന​ട​ത്തി​യ​ത്. പി​ന്നീ​ട് വെ​ള്ള​ത്തി​ൽ നി​ന്നും നെ​ല്ല് മു​ങ്ങി​യെ​ടു​ത്ത് മ​റ്റൊ​രു വ​ള്ള​ത്തി​ൽ ക​യ​റ്റി ക​ര​യി​ലെ​ത്തി​ച്ചു.