റോ​ഡു​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്ന് എം​എ​ൽ​എ
Wednesday, December 4, 2019 11:27 PM IST
തു​റ​വൂ​ർ: അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ച​താ​യി എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​റി​യി​ച്ചു. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി റ​വ​ന്യൂ മ​ന്ത്രി​ക്ക് നേ​ര​ത്തെ എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് ഇ​പ്പോ​ൾ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ടു റോ​ഡു​ക​ൾ വീ​തം ആ​കെ 20 റോ​ഡു​ക​ളാ​ണ് ഇ​പ്പോ​ൾ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് എ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഓ​രോ റോ​ഡി​നും അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ആ​കെ ഒ​രു കോ​ടി രൂ​പ​യാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡു പ​ണി ആ​രം​ഭി​ക്കു​ന്ന​തി​ന് ഗു​ണ​ഭോ​ക്തൃ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു എ​ത്ര​യും വേ​ഗം പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും എം​എ​ൽ​എ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു.