സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്ന്
Wednesday, December 4, 2019 11:29 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് ജീ​വ​നം 2019 ഇ​ന്ന് എ​ട​ത്വ സി​എ​ച്ച്സി​യി​ൽ ന​ട​ക്കും. ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു നി​ർ​വ​ഹി​ക്കും. ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, റേ​ഡി​യോ തെ​റാ​പ്പി​സ്റ്റ്, പ​തോ​ള​ജി​സ്റ്റ് എ​ന്നി​വ​രു​ടെ സേ​വ​നം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ല​ഭി​ക്കും.

തെ​ന്നി​മാ​റാ​ത്ത മു​ഴ​ക​ളും ത​ടി​പ്പു​ക​ളും, അ​സ്വാ​ഭാ​വി​ക​മാ​യ ശ​രീ​ര​സ്ര​വ​ങ്ങ​ൾ, ഒ​ച്ച​യ​ട​പ്പ്, തൊ​ണ്ട​വേ​ദ​ന, പെ​ട്ടെ​ന്നു​ള്ള ശ​രീ​ര​ഭാ​രം കു​റ​യ​ൽ, വി​ട്ടു​മാ​റാ​ത്ത പ​നി, മ​റ്റ് അ​ണു​ബാ​ധ​ക​ൾ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി​യ സ്ത്രീ​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.