നി​ല​വ​റ​ദീ​പം തെ​ളി​ക്ക​ൽ നാ​ളെ
Wednesday, December 4, 2019 11:33 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​യ്ക്ക് കേ​ളി​കൊ​ട്ടു​യ​ർ​ന്ന് നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് നി​ല​വ​റ ദീ​പം തെ​ളി​യും. മൂ​ല​കു​ടും​ബ​ത്തി​ലെ നി​ല​വ​റ​യി​ൽ കെ​ടാ​തെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ല​വി​ള​ക്കി​ൽ നി​ന്ന് മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ക​ർ​ന്നെ​ടു​ക്കു​ന്ന ദീ​പം കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി വെ​ച്ചി​രി​ക്കു​ന്ന വി​ള​ക്കി​ലേ​ക്ക് കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്കു​ള്ള കേ​ളി​കൊ​ട്ടു​യ​രും. നി​ല​വ​റ ദീ​പം തെ​ളി​ക്കു​ന്ന ച​ട​ങ്ങി​നെ തു​ട​ർ​ന്ന് അ​ഞ്ചു​നാ​ൾ വൃ​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ദി​വ​സ​ങ്ങ​ളാ​ണ്.

പ​ത്തി​ന് ന​ട​ക്കു​ന്ന പൊ​ങ്കാ​ല​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വി​ശേ​ഷാ​ൽ പൂ​ജ ന​ട​ന്നു. ആ​ന​മ​റു​ത ന​ട​യി​ലാ​ണ് പൂ​ജ ന​ട​ന്ന​ത്. ക്ഷേ​ത്ര ട്ര​സ്റ്റ് അം​ഗം ര​ഞ്ജി​ത്ത് ബി. ​ന​ന്പൂ​തി​രി പൂ​ജ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പൊ​ങ്കാ​ല ഗ്രീ​ൻ പ്രോ​ട്ടോ​കോ​ളി​ൽ ആ​ണ് ന​ട​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഒ​ന്പ​ത് പ​ത്ത് തീ​യ​തി​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പൂ​ർ​ണ്ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.