ക​ർ​ഷ​ക​ർ​ക്കു​ള്ള ക്ഷേ​മ​നി​ധി ബോ​ർ​ഡ് നി​യ​മം അ​ഭി​മാ​ന നേ​ട്ടം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ
Monday, December 9, 2019 10:38 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ക​ർ​ഷ​ക​ർ​ക്കാ​യി ഒ​രു ക്ഷേ​മ​നി​ധി ബോ​ർ​ഡ് നി​യ​മം പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന​നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡ് ദാ​നം പ്രീ ​വൈ​ഗ 2020 ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ഗോ​ൾ​ഡ​ണ്‍ ജൂ​ബി​ലി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച നി​യ​മം സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​ർ​ക്ക് പ​ര​മാ​വ​ധി നി​യ​മ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ലെ ഒ​ന്പ​താം വ​കു​പ്പ് എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ളി​ൽ നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്പോ​ൾ അ​തി​ന്‍റെ ലാ​ഭ​ത്തി​ൽ ഒ​രു ശ​ത​മാ​നം ക​ർ​ഷ​ക​ന്‍റെ അ​വ​കാ​ശ​മാ​ക്കി​മാ​റ്റു​ന്ന വ്യ​വ​സ്ഥ​യാ​ണ് ഇ​തി​ലു​ള്ള​ത്.

ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ സം​ര​ക്ഷ​ണ​വും നി​യ​മ​ത്തി​ലു​ണ്ട്. ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര പ​രി​ധി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്നു എ​ന്ന​തും കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​കാ​ൻ വേ​ണ്ടി ചെ​യ്ത​താ​ണ്. ര​ണ്ടു​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ക​ട​ങ്ങ​ൾ ഇ​നി ഇ​വ​ർ​ക്ക് പ​രി​ഗ​ണി​ക്കാം. വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പ​രി​ധി​യി​ലേ​ക്ക് കൂ​ടു​ത​ൽ വി​ള​ക​ളെ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കി​സാ​ൻ ക്ര​ഡി​റ്റ് കാ​ർ​ഡ് സ​ർ​ക്കാ​ർ വ്യ​പ​ക​മാ​ക്കു​ക​യാ​ണ്. നെ​ൽ​ക​ർ​ഷ​ക​രി​ൽ നി​ന്ന് ഉ​യ​ർ​ന്ന തു​ക​യാ​യ 26.90 രൂ​പ​യ്ക്ക് നെ​ല്ലെ​ടു​ക്കു​ന്ന ഏ​ക സം​സ്ഥാ​ന​മാ​ണ് ന​മ്മു​ടേ​ത്. കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ ബ​ണ്ട്, വി​ത്ത്, കു​മ്മാ​യം എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​തും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും കൃ​ഷി​മ​ന്ത്രി യോ​ഗ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.

ഏ​റ്റ​വും മി​ക​ച്ച ഗ്രൂ​പ്പ് ഫാ​മിം​ഗ് സ​മി​തി​ക്കു​ള്ള മി​ത്രാ​നി​കേ​ത​ൻ പ​ത്മ​ശ്രീ കെ. ​വി​ശ്വ​നാ​ഥ​ൻ മെ​മ്മോ​റി​യ​ൽ നെ​ൽ​ക്ക​തി​ർ അ​വാ​ർ​ഡ് തൃ​ശൂ​ർ ജി​ല്ല​യി​ലെ പ​ള്ളി​പ്പു​റം ആ​ല​പ്പാ​ട് പാ​ട​ശേ​ഖ​ര​സ​മി​തി ഏ​റ്റു​വാ​ങ്ങി. പ്ര​ശ​സ്ത ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ രൂ​പ​ക​ല്പ​ന ചെ​യ്ത ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ഞ്ചു​ല​ക്ഷ​വും രൂ​പ​യു​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി. ഏ​റ്റ​വും മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള സി​ബി​ക​ല്ലി​ങ്ക​ൽ സ്മാ​ര​ക ക​ർ​ഷ​കോ​ത്ത​മ അ​വാ​ർ​ഡ് ഇ​ടു​ക്കി​യി​ലെ ബി​ജു​മോ​ൻ ആ​ന്‍റ​ണി ഏ​റ്റു​വാ​ങ്ങി. ര​ണ്ടു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് അ​വാ​ർ​ഡ്. യു​വ​ക​ർ​ഷ​ക​നും യു​വ​ക​ർ​ഷ​ക​യ്കു​മു​ള്ള അ​വാ​ർ​ഡ് യ​ഥാ​ക്ര​മം പാ​ല​ക്കാ​ട് സ്വ​ദേ​ശി ജ്ഞാ​ന ശ​ര​വ​ണ​നും ആ​ല​പ്പു​ഴ സ്വ​ദേ​ശി വി. ​വാ​ണി​യും ഏ​റ്റു​വാ​ങ്ങി. ഒ​രോ​ല​ക്ഷം വീ​ത​മാ​ണ് അ​വാ​ർ​ഡ്. കേ​ര​കേ​സ​രി അ​വാ​ർ​ഡ് പാ​ല​ക്കാ​ട് നി​ന്നു​ള്ള വേ​ലാ​യു​ധ​നാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ർ​ഡ്. ഹ​രി​ത​മി​ത്ര അ​വാ​ർ​ഡും ഉ​ദ്യാ​ന ശ്രേ​ഷ്ഠ അ​വാ​ർ​ഡും യ​ഥാ​ക്ര​മം ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ശു​ഭ​കേ​സ​നും സ്വ​പ്ന സു​ലൈ​മാ​നും ഏ​റ്റു​വാ​ങ്ങി. സ്വ​ർ​ണ​മെ​ഡ​ലും ഒ​രു​ല​ക്ഷം രൂ​പ​യു​മാ​ണ് അ​വാ​ർ​ഡ്. ഏ​റ്റ​വും മി​ക​ച്ച പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​ർ​ഷ​ക​നു​ള്ള ക​ർ​ഷ​ക ജ്യോ​തി അ​വാ​ർ​ഡ് പ​ത്ത​നം​തി​ട്ട​യി​ലെ എം. ​മാ​ധ​വ​ൻ ഏ​റ്റു​വാ​ങ്ങി. സ്വ​ർ​ണ​മെ​ഡ​ലും ഒ​രു​ല​ക്ഷം രൂ​പ​യു​മാ​ണ് അ​വാ​ർ​ഡ്.

കൃ​ഷി വ​കു​പ്പി​ന്‍റെ മി​ക​ച്ച ഫാ​മി​നു​ള്ള പു​ര​സ്കാ​രം എ​റ​ണാ​കു​ളം ഹ​രി​ത കീ​ർ​ത്തി ഗ​വ. ഫാം ​നേ​ടി. 15 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ർ​ഡ്. ഹ​രി​ത​കീ​ർ​ത്തി മി​ക​ച്ച ഫാം ​ഓ​ഫീ​സ​റാ​യി തോ​മ​സ് സാ​മു​വ​ൽ ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ഏ​റ്റു​വാ​ങ്ങി. ജൈ​വ രീ​തി​യി​ലെ കൃ​ഷി മു​റ​ക​ൾ വ്യാ​പ​ക​മാ​യി അ​വ​ലം​ബി​ക്കു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നു​ള്ള പു​ര​സ്കാ​രം ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ചു. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി ചേ​ല​ക്ക​ര എം​എ​ൽ​എ പ്ര​ദീ​പും എ​ത്തി​യി​രു​ന്നു. കൃ​ഷി​വ​കു​പ്പി​ന്‍റെ ക​ർ​ഷ​ക​ർ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ള്ള വി​വി​ധ അ​വാ​ർ​ഡു​ക​ളും ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. സു​നി​ൽ​കു​മാ​റും ജി. ​സു​ധാ​ക​ര​നും വി​ത​ര​ണം ചെ​യ്തു.