പാ​ണ്ട​നാ​ട് ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ത്തി​ന് പു​തി​യ ഗോ​ഡൗ​ണ്‍
Tuesday, December 10, 2019 10:40 PM IST
ചെ​ങ്ങ​ന്നൂ​ർ: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന എ​ൻ​പി​ഡി​ഡി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ണ്ട​നാ​ട് വെ​സ്റ്റ് ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ത്തി​ൽ പ​ണി​ക​ഴി​പ്പി​ച്ച ഗോ​ഡൗ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ് നി​ർ​വ​ഹി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ മാ​ത്യു​ചാ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന ക​ർ​ഷ​ക​രെ​യും ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ സം​ഭ​രി​ച്ച വ​നി​താ ക​ർ​ഷ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​വ​ൻ​കു​ട്ടി ഐ​ലാ​ര​ത്തി​ൽ, അം​ഗ​ങ്ങ​ളാ​യ ടി.​ഡി. മോ​ഹ​ന​ൻ, ശ്രീ​ദേ​വി, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യ ലി​സി മ​ത്താ​യി, മാ​നേ​ജ​ർ സൂ​സ​ണ്‍ തോ​മ​സ്, ബാ​ബു കു​ര്യ​ൻ, നൈ​നാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, ഹ​രി​കു​മാ​ർ, ഡോ. ​സി​ന്ധു, വ​ർ​ഗീ​സ് കെ. ​ജോ​ർ​ജ്, പി.​ഡി ശ്രീ​നി​വാ​സ​ൻ, കെ.​കെ. സു​ഷ​മ, ടി.​ടി. മ​ണി​ക്കു​ട്ട​ൻ, കെ.​എ​സ്. ഗീ​താ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്.