പ​ദ്ധ​തി ബോ​ധ​വ​ത്ക​ര​ണ​വും മി​നി മാ​ര​ത്ത​ണും
Tuesday, December 10, 2019 10:44 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എ​റ​ണാ​കു​ളം ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളെക്കുറി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 150-ാം ജന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്എ​ൽ​പു​രം ഗാ​ന്ധി​സ്മാ​ര​ക​ത്തി​ൽ ഡി​സം​ബ​ർ 16ന് ​രാ​വി​ലെ പ​ത്തി​ന് ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൂ​ന്നു​ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ കേ​ന്ദ്ര സം​സ്ഥാ​ന വ​കു​പ്പു​ക​ൾ ഒ​രു​ക്കു​ന്ന പ്ര​ദ​ർ​ശ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും മി​നി മാ​ര​ത്തോ​ണ്‍ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. കേ​ന്ദ്ര​പ​ദ്ധ​തി​യാ​യ ഫി​റ്റ് ഇ​ന്ത്യ മൂ​വ്മെ​ന്‍റ് അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന മി​നി മാ​രത്ത​ണ്‍ ഡി​സം​ബ​ർ 16ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സി​നി​മ സം​വി​ധാ​യ​ക​ൻ എ​സ്.​എ​ൽ. പു​രം ജ​യ​സൂ​ര്യ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. മി​നി മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 9447440536, 9968921249 എ​ന്നീ ന​ന്പ​രു​ക​ളി​ൽ 12ന​കം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും.