ചാ​സ് എ​ക്‌​സ്‌​പോ പു​ളി​ങ്കു​ന്ന് 2019 നു ​തു​ട​ക്ക​മാ​യി
Thursday, December 12, 2019 10:26 PM IST
പു​ളി​ങ്കു​ന്ന് : ചാ​സ് പു​ളി​ങ്കു​ന്ന് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ചാ​സ് എ​ക്‌​സ്‌​പോ പു​ളി​ങ്കു​ന്ന്-2019 നു ​തു​ട​ക്ക​മാ​യി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു വ​ട​ക്കേ​ക്ക​ളം, മേ​ഖ​ലാ സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി ക​ഞ്ഞി​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ബ്രി​ന്‍റാ ചാ​ക്കോ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ആ​ശാ​കി​ര​ൺ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​നു ഡോ. ​അ​ഭി​രാ​മി പ്ര​കാ​ശ് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന ു വ​നി​താ സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ൾ​ക്കാ​യി പേ​പ്പ​ർ കാ​രി​ബാ​ഗ് നി​ർ​മാ​ണ​ത്തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യും ന​ട​ന്നു. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും സ്വാ​ശ്ര​യ സം​ഘാ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.