മുഹമ്മ ഹെൽത്ത് സെന്‍റർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യായി ഉ​യ​ർ​ത്ത​ണമെന്ന്
Friday, December 13, 2019 10:41 PM IST
മു​ഹ​മ്മ: മു​ഹ​മ്മ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബേ​ബി വ​ട്ട​ക്ക​ര ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ്. ദി​വ​സം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഒ​പി വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്നു​വെ​ങ്കി​ലും ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ സേ​വ​നം മാ​ത്ര​മാ​ണ് കി​ട്ടു​ന്ന​ത്. വി​ദ​ഗ്ധ ചി​കി​ൽ​സ വേ​ണ്ട രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പ​റ​ഞ്ഞു വി​ടു​ക​യാ​ണ്. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​നും താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു വേ​ണ്ട സൗ​ക​ര്യ​മൊ​രു​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്ന് ബേ​ബി വ​ട്ട​ക്ക​ര ആ​വ​ശ്യ​പ്പെ​ട്ടു.