കാ​ർ​ഷി​ക പ്ര​ശ്നോ​ത്ത​രി മ​ത്സ​രം ന​ട​ത്തി
Friday, December 13, 2019 10:43 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​പി​സി​ആ​ർ​ഐ), കാ​യം​കു​ളം ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ തെ​ങ്ങു കൃ​ഷി പു​ന​രു​ജ്ജീ​വ​നം മു​ൻ​നി​ർ​ത്തി ഭ​ര​ണി​ക്കാ​വ്, ചു​ന​ക്ക​ര, വ​ള്ളി​ക്കു​ന്നം, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന കേ​ര​ന ന്മപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ക്ക​ൽ ഗാ​യ​ത്രി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ർ​ഷി​ക പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​വും, തെ​ങ്ങി​ൻ തൈ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.
കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ ഡോ. ​ച​ന്ദ്ര​മോ​ഹ​ന​ൻ പ്ര​ശ്നോ​ത്ത​രി ന​യി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തെ​ങ്ങും മ​റ്റ് ഇ​ട​വി​ള​ക​ളും ഫ​ല​വ​ർ​ഗ വൃ​ക്ഷ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദ​ർ​ശ​ന തോ​ട്ട​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ്, എ​സ്. ഷാ​ജി എ​ന്നി​വ​ർ തെ​ങ്ങി​ൻ തൈ​ക​ൾ ന​ട്ട് തു​ട​ക്കം കു​റി​ച്ചു.പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു. സി​പി​സി​ആ​ർ​ഐ പ്രി​ൻ​സി​പ്പ​ൽ പി. ​അ​നി​ത​കു​മാ​രി, ഡോ. ​ജോ​സ​ഫ് രാ​ജ്കു​മാ​ർ, ഡോ. ​ഷെ​രീ​ഫ, ഗാ​യ​ത്രി സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.