നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Friday, December 13, 2019 10:43 PM IST
മാ​ന്നാ​ർ: പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ര​ണ്ട് ക​ട​ക​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റോ​ളം ക​വ​ർ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പ​ടി​കൂ​ടി. ആ​ല​പ്പു​ഴ ടാ​ൻ​സാ​ഫ് സ്ക്വാ​ഡി​ന്‍റെ​യും മാ​ന്നാ​ർ പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ തോ​ണ്ട​ലി​ൽ വ​ട​ക്കേ​തി​ൽ പു​രു​ഷ​ൻ, കു​ട്ടം​പേ​രൂ​ർ പ്ലാ​മൂ​ട്ടി​ൽ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​രു​ടെ ക​ട​ക​ളി​ലും വീ​ടു​ക​ളി​ൽ നി​ന്നു​മാ​യി​ട്ടാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. ടാ​ൻ​സാ​ഫ് സ്ക്വാ​ഡി​ലു​ള്ള നാ​യെ ഉ​പ​യോ​ഗി​ച്ച് മ​ണം പി​ടി​ച്ചാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. സ്ക്വാ​ഡി​നൊ​പ്പം മാ​ന്നാ​ർ എ​സ്ഐ മ​ഹേ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ അ​നൂ​പ്, അ​രു​ണ്‍, ശി​ഹാ​ബ്, അ​നീ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

അ​ഭി​മു​ഖം മാ​റ്റി

ആ​ല​പ്പു​ഴ: ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ 17 ന് ​ന​ട​ത്താ​നി​രു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്/​ഫാ​ർ​മ​സി അ​റ്റ​ൻ​ഡ​ർ (താ​ല്കാ​ലി​കം, കു​ക്ക് (സ്ഥി​രം) ത​സ്തി​ക​ളി​ലേ​ക്ക് ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ 19ലേ​ക്ക് മാ​റ്റി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ് അ​റി​യി​ച്ചു.