ചാ​സി​ന്‍റെ സാ​മൂ​ഹ്യാ​ധി​ഷ്ഠി​ത ദു​ര​ന്ത​സാ​ധ്യ​ത ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം
Friday, December 13, 2019 10:43 PM IST
ച​ങ്ങ​നാ​ശേ​രി: നി​ര​ന്ത​രം നേ​രി​ടു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​യ്ക്കു​ന്ന​തി​നു കു​ട്ട​നാ​ട​ൻ ജ​ന​ത​യെ പ്രാ​പ്ത​മാ​ക്കാ​ൻ കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ചാ​സ് രൂ​പം ന​ൽ​കി​യ സാ​മൂ​ഹ്യാ​ധി​ഷ്ഠി​ത ദു​ര​ന്ത​സ​ാധ്യ​താ നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം.
സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ക്ഷ​ണി​യാ​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം ല​ഘൂ​ക​രി​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ അ​റി​വും ക​ഴി​വും കൂ​ട്ടി​യി​ണ​ക്കി ശാ​സ്ത്രീ​യ രീ​തി​യി​ൽ സാ​മൂ​ഹ്യാ​ധി​ഷ്ഠി​ത ദു​ര​ന്ത​സാ​ധ്യ​താ ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടും ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കു​ട്ട​നാ​ട് നി​ര​ന്ത​രം അ​നു​ഭ​വി​ക്കു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​യ്ക്കു​ന്ന​തി​നാ​ണു ചാ​സ് കു​ട്ട​നാ​ട്ടി​ൽ പ​ദ്ധ​തി സ​ജ്ജ​മാ​ക്കു​ന്ന​ത്.
സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഡ​യ​റ​ക്‌​ട​ർ ജോ​സ് പു​തു​പ്പ​ള്ളി, കാ​രി​ത്താ​സ് ഇ​ന്ത്യ കേ​ര​ളാ​സ്റ്റേ​റ്റ് മാ​നേ​ജ​ർ ശോ​ഭാ ജോ​സ്, സി​സ്റ്റ​ർ ശാ​ലി​നി സി​എം​സി, സി​സ്റ്റ​ർ ക്രി​സ്റ്റി എ​സ്എ​ച്ച്, ആ​ഗ്ന​സ് ഗ്രി​ഗ​റി, ബേ​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദു​ര​ന്താ​ഘാ​ത​പ​ഠ​നം, ക​ർ​മ​സേ​ന​യു​ടെ രൂ​പീ​ക​ര​ണം, ദു​ര​ന്ത​നി​വാ​ര​ണ ല​ഘൂ​ക​ര​ണ മാ​ർ​ഗ​രേ​ഖ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ൽ, ദു​ര​ന്ത​നി​വാ​ര​ണ രേ​ഖ​യെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​നം, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ന്നു. കു​ട്ട​നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ളി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.