കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍
Saturday, December 14, 2019 11:02 PM IST
ചേ​ര്‍​ത്ത​ല: മു​ട്ടം സെന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് തു​ട​ക്ക​മാ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍ രാ​ത്രി പ​ത്ത് വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ 18 ന് ​സ​മാ​പി​ക്കും.

ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​നി​യി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​മ്മ​നാ​ല്‍ തി​രി​തെ​ളി​ച്ചു. വി​കാ​രി റ​വ. ഡോ. ​പോ​ള്‍ വി. ​മാ​ട​ന്‍ ബൈ​ബി​ള്‍ പ്ര​തി​ഷ്ഠി​ച്ചു. ഫാ. ​ജോ​സ​ഫ് താ​മ​ര​വെ​ളി ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ആ​ന്റ​ണി ക​രി​യി​ലി​ന്റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്റ് ആ​ന്‍​ഡ്രൂ​സ് ബ​സ​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ക്രി​സ്റ്റ​ഫ​ര്‍ എം. ​അ​ര്‍ഥശേ​രി​ലും 17 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ത​ങ്കി സെ​ന്റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ലും ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. 18 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ല്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​മ്മ​നാ​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.