ഒരുലക്ഷം തുണിസഞ്ചികള്‍ സൗജന്യമായി വിതരണം ചെയ്യും
Tuesday, January 14, 2020 10:55 PM IST
രാമങ്കരി: പ്ലാ​സ്റ്റി​ക് പൂ​ര്‍ണ​മാ​യും നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ദ​ര്‍ തെ​രേ​സ ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് ഒ​രു​ല​ക്ഷം തു​ണി​സ​ഞ്ചി​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ഇ​തി​ന്‍റെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മോ​ണ്‍. തോ​മ​സ് തൈ​ത്തോ​ട്ടം ലാ​ന്‍സി ജോ​സ​ഫി​നു ന​ല്‍കി നി​ര്‍വ​ഹി​ച്ചു. പ​രി​സ്ഥി​തി​യെ ത​ര്‍ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​ല്‍ നി​ന്ന് എ​ല്ലാ​വ​രും പി​ന്തി​രി​യ​ണ​മെ​ന്നും സ​ഭാ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മോ​ണ്‍. തോ​മ​സ് തൈ​ത്തോ​ട്ടം പ​റ​ഞ്ഞു.
മ​ദ​ര്‍ തെ​രേ​സ ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ല്‍ ക്രി​സ്ത്യ​ന്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ഡ്വ.​പി.​പി. ജോ​സ​ഫ്, വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, ക​ര്‍ഷ​ക​വേ​ദി ചെ​യ​ര്‍മാ​ന്‍ ജി​ജി പേ​ര​ക​ശേ​രി, തോ​മാ​ച്ച​ന്‍ വ​ടു​ത​ല തേ​വ​ല​ക്കാ​ട്, തോ​മ​സു​കുട്ടി തൈ​ത്തോ​ട്ടം, ജോ​സി കു​ര്യന്‍ പു​തു​മ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.