സി​പി​എം പ്രാ​ദേ​ശി​ക​നേ​താ​വി​നു വെ​ട്ടേ​റ്റ സം​ഭ​വം; പി​ടി​യി​ലാ​യ പ്ര​തി​ക​ളു​മാ​യി തെ​ളു​വെ​ടു​പ്പ് ന​ട​ത്തി
Tuesday, January 14, 2020 10:55 PM IST
പു​ളി​ങ്കു​ന്ന്: പു​ളി​ങ്കു​ന്നി​ൽ സി​പി​എം പ്രാ​ദേ​ശി​ക​നേ​താ​വി​നു വെ​ട്ടേ​റ്റ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​ടി​യി​ലാ​യ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. പു​ളി​ങ്കു​ന്ന് പാ​ല​പ്പാ​ത്ര വീ​ട്ടി​ൽ ബാ​ബു​രാ​ജ് (31), പു​ളി​ങ്കു​ന്ന് കാ​യ​ൽ​പ്പു​റം കു​ടി​നി​ല​ത്ത് മ​നേ​ഷ് (37) എ​ന്നി​വ​രെ​യാ​ണ് പു​ളി​ങ്കു​ന്ന് പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച​യും ഇ​ന്ന​ലെ​യ​മാ​യി തെ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​ക​ൾ ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച വാ​ൾ, സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്ക് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ര​ണ്ടാം​പ്ര​തി മ​നേ​ഷു​മാ​യി പോ​ലീ​സ്സം​ഘം ആ​യു​ധം ഉ​പേ​ക്ഷി​ച്ചു​വെ​ന്നു​പ​റ​ഞ്ഞ കാ​യ​ൽ​പ്പു​റം തൈ​ക്കാ​ട്ടു നാ​ൽ​പ​തി​ൽ ച​തു​പ്പു​നി​ല​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ പ്ര​തി​യു​മാ​യി എ​ത്തി​യ പോ​ലീ​സ്സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ആ​യു​ധം ക​ണ്ടെ​ടു​ത്ത​ത്. അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പു​ളി​ങ്കു​ന്നു പ​ഞ്ചാ​യ​ത്ത് ച​തു​ർ​ഥ്യാ​ക​രി അ​റു​പ​തി​ൽ ബി​ബി​ൻ ബാ​ബു​വാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നാ​മ​ൻ.

കൃ​ത്യ​ത്തി​നു​ശേ​ഷം പ്ര​തി​ക​ളു​ടെ ര​ക്തം​പു​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ച്ചു​ക​ള​യാ​ൻ സ​ഹാ​യി​ച്ചു എ​ന്ന​താ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള കു​റ്റം. പ്ര​തി​ക​ൾ ബി​എം​എ​സ്, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ങ്കി​ലും വ്യ​ക്തി​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് പു​ളി​ങ്കു​ന്ന് സി​ഐ എ​സ്. നി​സാം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നി​നു പു​ല​ർ​ച്ചെ​യാ​ണ് സി​പി​എം കു​ട്ട​നാ​ട് ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ജോ​സ് തോ​മ​സി (ജോ​പ്പ​ൻ) നു ​വെ​ട്ടേ​റ്റ​ത്. ചെ​ങ്ങ​ന്നൂ​രി​ൽ നെ​ൽ​കൃ​ഷി​യു​ള്ള ജോ​പ്പ​ൻ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ പാ​ട​ത്തേ​യ്ക്കു പോ​കു​ന്ന​തി​നാ​യി ബ​സ്ക​യ​റു​വാ​ൻ വ​രു​ന്ന​തി​നി​ടെ ക​ണ്ണാ​ടി തൊ​ണ്ണൂ​റി​ൽ​ചി​റ​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൈ​കാ​ലു​ക​ൾ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​പ്പ​ൻ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ തി​രു​വോ​ണ​നാ​ളി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​മെ​ന്ന് പു​ളി​ങ്കു​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്റ്റേ​ജി​ൽ പാ​ട്ടു​പാ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ബാ​ബു​രാ​ജി​നെ ഒ​രു​സം​ഘം ആ​ളു​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചി​രു​ന്നു.

കേ​സി​ൽ സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ൾ വെ​ട്ടേ​റ്റ ജോ​പ്പ​ൻ പ്ര​തി​ക​ൾ​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​മാ​ണ് ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​നേ​ഷ് നേ​ര​ത്തെ​യും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ രാ​മ​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. മൂ​ന്നാം പ്ര​തി​യാ​യ ബി​ബി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.‌