സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തും
Wednesday, January 15, 2020 10:36 PM IST
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ടി​നെ പ്ര​ള​യ​ത്തി​ൽനി​ന്നും ര​ക്ഷി​ക്കു​ക, ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ളകോ​ൺ​ഗ്ര​സ് -എം (ജോസഫ് വിഭാഗം) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 17 ന് ​കു​ട്ട​നാ​ട്ടി​ൽ സ​ത്യ​ഗ്ര​ഹ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
മ​ങ്കൊ​മ്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​നു സ​മീ​പം രാ​വി​ലെ പ​ത്തി​നാ​രം​ഭി​ക്കു​ന്ന സ​മ​രം പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, മു​ൻ എം​പി ജോ​യ് ഏ​ബ്ര​ഹാം, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കു​ട്ട​നാ​ട്ടി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​ള​യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ വീ​തി നി​ല​വി​ലെ 80 മീ​റ്റ​റി​ൽനി​ന്നും 300 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കു​ക, എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ തു​റ​ക്കു​ക, ആ​റു​ക​ളി​ലും തോ​ടു​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന ചെ​ളി​യും മ​ണ​ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം​ചെ​യ്ത് ആ​ഴം വ​ർ​ധി​പ്പി​ക്കു​ക, ക​ഴി​ഞ്ഞ പു​ഞ്ച​കൃ​ഷി​യു​ടെ​യും ര​ണ്ടാം​കൃ​ഷി​യു​ടെ​യും നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക, നാ​ലു​ശ​ത​മാ​നം പ​ലി​ശ​യ്ക്കു ക​ർ​ഷ​ക​ർ​ക്കും പാ​ട്ട​കൃ​ഷി​ക്കാ​ർ​ക്കും ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന കൃ​ഷി​വാ​യ്പ പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജേ​ക്ക​ബ് ഏ​ബ്ര​ഹാം, പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സാ​ബു തോ​ട്ടു​ങ്ക​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി​ൽ, ച​മ്പ​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ്കു​ഞ്ഞ് എ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.