125-ാം വാ​ർ​ഷി​ക​വും നാ​ല് അ​ധ്യാ​പ​ക​രു​ടെ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും
Thursday, January 16, 2020 10:45 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ളി​ൽ 125-ാം വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക വൃ​ത്തി​യി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന നാ​ല് അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന​ത​ല​ത്തി​ൽ ഗ​ണി​ത ശാ​സ്ത്ര​ത്തി​ൽ ശ്രീ​നി​വാ​സ രാ​മാ​നു​ജ​ൻ പേ​പ്പ​ർ പ്ര​സ​ന്‍റേഷ​നി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ റോ​ണി തോ​മ​സി​നെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോ​മ​സ്കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ൽ ആ​ദ​രി​ച്ചു. മാ​സ്റ്റ​ർ അ​ലോ​ഷ്യ​സാ​യി റോ​ണി തോ​മ​സും ജൂ​ണി​യ​ർ അ​ലോ​ഷ്യ​സാ​യി മി​ഥു​ൻ നോ​ബി​ളും തെ​ര​ഞ്ഞെ​ടു​ത്തു.
സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന ഏ​ലി​യാ​മ്മ ജോ​സ​ഫ്, ജെ​സ​മ്മ ചാ​ക്കോ, വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ർ വി​നീ​ത എ​സ്എ​ബി​എ​സ്, പൂ​ർ​വ വി​ദ്യാ​ർ​ഥി​യും സം​വി​ധാ​യ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ലി​നു ആ​ന്‍റ​ണി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മാ​ത്യു നെ​ല്ലി​ക്ക​ൽ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ട്ട​പു​റം, റോ​സ് കെ. ​ജേ​ക്ക​ബ്, ജോ​സ് ജെ. ​തോ​മ​സ്, സി.​സി.​ആ​ൻ​സ​മ്മ, സ്കൂ​ൾ ലീ​ഡ​ർ ആ​ന​ന്ദ് അ​നി​രു​ദ്ധ​ൻ, ഏ​ലി​യാ​മ്മ ജോ​സ​ഫ്, റോ​ണി തോ​മ​സ്, ജ​സ്റ്റി​ൻ വി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.