മ​തേ​ത​ര​ത്വ​ത്തി​നു നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ​ക്കെ​തി​രേ ആ​ഹ്വാ​ന​വു​മാ​യി വി​ദ്യാ​ർ​ഥി പ്രാ​സം​ഗി​ക​ർ
Thursday, January 16, 2020 10:45 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി ആ​ശ​ങ്ക​യി​ലാ​ണെ​ന്നും മ​തേ​ത​ര​ത്വ​ത്തി​നു നേ​രെ ഉ​യ​രു​ന്ന വെ​ല്ലു​വി​ളി​ക​ൾ അ​ടി​ച്ച​മ​ർ​ത്താ​ൻ യു​വാ​ക്ക​ൾ​ക്കു സാ​ധി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി പ്രാ​സം​ഗി​ക​ർ.

ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ച​രി​ത്ര വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സി.​എം. സ്റ്റീ​ഫ​ൻ മെ​മ്മോ​റി​യ​ൽ ഇ​ന്‍റ​ർ കോ​ളീ​ജി​യ​റ്റ് പ്ര​സം​ഗ​മ​ത്സ​ര​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി പ്രാ​സം​ഗി​ക​ർ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്ന​ടി​ച്ച​ത്.

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി എ​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യം. ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ വ്യ​ക്ത​മാ​യ ധാ​ര​ണ​യോ​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ച മ​ത്സ​രാ​ർ​ഥി​ക​ളെ​ല്ലാം മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടാ​ണ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്പ​ത്തി​യും അ​തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള വി​ള്ള​ലു​ക​ളും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​സം​ഗ​ത്തി​ലൂ​ടെ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മി​ക്ക മ​ത്സ​രാ​ർ​ഥി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും വാ​ർ​ത്ത​ക​ളും കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളും പ​ല​രും നി​ര​ത്തി. ഗൗ​രി ല​ങ്കേ​ഷും പെ​രു​മാ​ൾ മു​രു​ക​നു​മെ​ല്ലാം ഇ​വ​യി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടു. കാ​ശ്മീ​ർ പ്ര​ശ്ന​വും സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളു​മെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ന് ആ​യു​ധ​മാ​ക്കി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മി​ന്നു​ന്ന പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി.

മു​ൻ എം​പി വി.​എം. സു​ധീ​ര​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷീ​ന ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ല​യാ​ള വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​പി.​എ​സ്. ജ്യോ​തി​ല​ക്ഷ്മി, ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി എ.​കെ. സ​ന്ധ്യ, സാ​ന്പ​ത്തി​ക ശാ​സ്ത്ര അ​ധ്യാ​പി​ക ജി​റ്റി എ​ൽ​സ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.