പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്കെ​ല്ലാം തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്: മാ​തൃ​ക​യാ​യി അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത്
Saturday, January 18, 2020 10:42 PM IST
ആ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ല പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു മു​ഴു​വ​ന്‍ പെ​ന്‍​ഷ​ന്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കി മാ​തൃ​ക​യാ​യി അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത്. ഗു​ണ​ഭോ​ക്താ​വി​ന്‍റെ പേ​ര്, മേ​ൽ​വി​ലാ​സം തു​ട​ങ്ങി പെ​ന്‍​ഷ​ന്‍ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണു പെ​ന്‍​ഷ​ന്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്ത​ത്.

പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്ന് ഇ​തി​നാ​യി അ​മ്പ​തി​നാ​യി​രം രൂ​പ വി​നി​യോ​ഗി​ച്ചു. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ 2253 പേ​ര്‍​ക്കാ​ണു നി​ല​വി​ല്‍ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത്. 168 ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി പെ​ന്‍​ഷ​ന്‍, 1165 വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍, 205 വി​ക​ലാം​ഗ പെ​ന്‍​ഷ​ന്‍, 22 അ​വി​വാ​ഹി​ത പെ​ന്‍​ഷ​ന്‍, 693 വി​ധ​വാ പെ​ന്‍​ഷ​ന്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്ക്.അ​ക്ഷ​യ സെ​ന്‍റ​ര്‍ വ​ഴി​യാ​ണ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളു​ടെ വി​ത​ര​ണം. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​പ​യോ​ഗി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ക​യ​റി​യി​റ​ങ്ങാ​തെ പെ​ന്‍​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യാം.

പെ​ന്‍​ഷ​ന്‍ മ​സ്റ്റ​റിം​ഗ് സ​മ​യ​ത്തും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കേ​റെ സ​ഹാ​യ​ക​മാ​യെ​ന്ന് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മും​താ​സ് സു​ബൈ​ര്‍ പ​റ​ഞ്ഞു. പെ​ന്‍​ഷ​ന്‍ ഐ​ഡി ന​മ്പ​ര്‍ ഉ​ള്‍​പ്പെടെ രേ​ഖ​പ്പെ​ടു​ത്തി​യ കാ​ര്‍​ഡാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.