പൂ​ങ്കാ​വ് പ​ള്ളി​യി​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി
Saturday, January 18, 2020 10:42 PM IST
ആ​ല​പ്പു​ഴ: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ പൂ​ങ്കാ​വ് പ​ള്ളി​യി​ലെ 30-ാമ​തു വ​ച​നോ​ത്സ​വം അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 21 മു​ത​ൽ 25 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ട​ക്കും.

വ​ച​ന​പ്ര​ഘോ​ഷ​ക​നും അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ലാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ഗാ​ന​ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ഫെ​ബ്രു​വ​രി 22 നു ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ കൗ​ണ്‍​സി​ലിം​ഗ് സൗ​ക​ര്യ​വും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു ബ​സ് സൗ​ക​ര്യ​വും ഉ​ണ്ടാ​കും. മൊ​ബൈ​ലൈ​സേ​ഷ​ൻ, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി വി​കാ​രി റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ അ​റി​യി​ച്ചു. ധ്യാ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ഫാ. ​ജോ​സ​ഫ് ക​രി​ത്തോ​ട​ത്ത്, ഫാ. ​ഷി​നോ​ജ് സേ​വ്യ​ർ, ഫാ. ​റി​ൻ​സ​ണ്‍ ആ​ന്‍റ​ണി (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), വി.​വി. അ​ഗ​സ്റ്റി​ൻ വ​ലി​യ​വീ​ട് (കോ-​ഓ​ർ​ഡി​നേ​റ്റ​ർ) ലി​യോ​ണ്‍ കു​രി​ശു​പ​റ​ന്പി​ൽ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 500 പേ​ർ അ​ട​ങ്ങു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ന്നു.