കു​ടി​വെ​ള്ള പ്ര​ശ്നം മ​ണി​ക്കൂ​റു​കൾക്കകം പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം
Saturday, January 18, 2020 10:42 PM IST
ആ​ല​പ്പു​ഴ: പ്രാ​യ​മാ​യി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന സി​വി​ൽ സ്റ്റേ​ഷ​ൻ വാ​ർ​ഡ്് പ​ന​യ്ക്ക​ൽ മാ​ഗി റോ​ബ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലെ​ത്തി​യ​ത് ത​ന്‍റെ കു​ടി​വെ​ള്ള പ്ര​ശ്ന​വു​മാ​യി. വാ​ട്ട​ർ അ​ഥോ​റി​ട്ടി കു​ടി​വെ​ള്ള​ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തി​നെ​തി​രെ​യാ​ണ് മാ​ഗി ജി​ല്ല​ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന​യ്ക്കു പ​രാ​തി ന​ൽ​കി​യ​ത്.

അ​ദാ​ല​ത്തി​ലെ പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ മാ​ഗി​യു​ടെ അ​ടു​ത്തെ​ത്തി പ​രാ​തി കേ​ട്ടു. ബ​ന്ധ​പ്പെ​ട്ട വാ​ട്ട​ർ അ​ഥോ​റി​ട്ടി അ​ധി​കൃ​ത​രെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ ആ​രാ​യു​ക​യും എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്നം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേശം ന​ൽ​കി. വാ​ട്ട​ർ അ​ഥോ​റി​ട്ടി​യെ​പ്പ​റ്റി വേ​റെ​യും പ​രാ​തി ക​ള​ക്ട​ർ​ക്കു മു​ന്നി​ലെ​ത്തി. ആ​ര്യാ​ട് തെ​ക്ക് തു​ന്പോ​ളി എ.​എ​ൻ.​ശി​വാ​ന​ന്ദ​ൻ എ​ത്തി​യ​ത് വാ​ട്ട​ർ ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​തി​രു​ന്നി​ട്ടും ബി​ല്ല് ര​ണ്ടു​പ്രാ​വ​ശ്യം ല​ഭി​ച്ചു വെ​ന്ന പ​രാ​തി​യു​മാ​യാ​ണ്. പ​രാ​തി അ​ന്വേ​ഷി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ല​വൂ​രി​ൽ നി​ന്നു​ള്ള ടി.​എ​ൻ.​സ​ജി​യു​ടെ മ​ക​ന് വി​ക​ലാം​ഗ പെ​ൻ​ഷ​ന് അ​പേ​ക്ഷി​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷ​മാ​യി പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ല എ​ന്ന പ​രാ​തി​യു​മാ​യാ​ണ് എ​ത്തി​യ​ത്.

മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഈ ​ആ​ഴ്ച ത​ന്നെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ട് ക​ക്ഷി​ക്കും ക​ള​ക്ട​ർ​ക്കും റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേശം ന​ൽ​കി. സ്വ​ന്ത​മാ​യി വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ​ല​യി​ട​ത്തും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ത​ള്ളി​പ്പോ​യ​വ​ർ ക​ള​ക്ട​ർ​ക്ക് പ​രാ​തി​യു​മാ​യി എ​ത്തി. പു​റ​ക്കാ​ട് തോ​ട്ട​പ്പ​ള്ളി ടി. ​ര​തി​യ​മ്മ ത​ങ്ങ​ൾ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന വീ​ട് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും പു​തി​യ വീ​ട് ഭൂ​രേ​ഖ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ഗ​ണി​ക്കു​ന്നി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. നി​ല​വി​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​നു പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ബോ​ധ്യ​മാ​യി.

ഇ​വ​ർ​ക്കു മൂ​ന്നു​സെ​ന്‍റ് പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു വേ​ഗം അ​പേ​ക്ഷി​ക്കാ​നും തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ട് ന​ൽ​കു​ന്ന​തി​ന് ഏ​തെ​ങ്കി​ലും സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്കു നി​ർ​ദേശം ന​ൽ​കി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്ത​യാ​ൾ സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​സപ്പെ​ടു​ത്തു​ന്നു​വെ​ന്ന് കാ​ട്ടി​യും ജി​ല്ല​ക​ള​ക്ട​ർ​ക്കു മു​ന്നി​ലെ​ത്തി. വ​കു​പ്പി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ടി​നെ വി​ളി​പ്പി​ച്ച് ജ​നു​വ​രി 22ന​കം നി​യ​മ​പ​ര​മാ​യി അ​ർ​ഹ​ത​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.