പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ പൊ​തി​ച്ചോ​റി​ലൂ​ടെ കു​ട്ടി​ക​ളു​ടെ സ്നേ​ഹ​വി​രു​ന്ന്
Sunday, January 19, 2020 9:57 PM IST
ഹ​രി​പ്പാ​ട്: തെ​രു​വി​ൽ അ​ല​ഞ്ഞു ന​ട​ന്ന് തെ​രു​വി​ന്‍റെ സ​ന്ത​തി​ക​ളെ​ന്ന് വി​ളി​പ്പേ​രു വീ​ണ​വ​ർ​ക്ക് അ​ഭ​യ​സ്ഥാ​ന​മൊ​രു​ക്കി​യ പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ പൊ​തി​ച്ചോ​റി​ലൂ​ടെ കു​ട്ടി​ക​ളു​ടെ സ്നേ​ഹ​വി​രു​ന്ന്. ക​രു​വാ​റ്റ എ​സ്.​എ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് വീ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന പൊ​തി​ച്ചോ​റ് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്തി​ഭ​വ​നി​ലെ​ത്തി​ച്ച​ത്.
അ​ധ്യ​യ​ന വ​ർ​ഷ അ​വ​സാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ച​ത്.
ശാ​ന്തി​ഭ​വ​നു​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ 160 പൊ​തി​ച്ചോ​റാ​ണ് അ​വ​ർ അ​ഭ്യ​ർ​ഥി​ച്ച​ത്. എ​ന്നാ​ൽ മു​ന്നൂ​റോ​ളം പൊ​തി​ക​ൾ​ക്കു പു​റ​മേ അ​രി, സോ​പ്പ്, ചീ​പ്പ്, ബ്ര​ഷ്, പൗ​ഡ​ർ, വാ​ഷിം​ഗ് പൗ​ഡ​ർ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വ​ലി​യൊ​രു നി​ര​ത​ന്നെ സം​ഭ​രി​ച്ച് എ​ത്തി​ക്കാ​നാ​യി. കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പി​ടി​എ​യും ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
സ്കൂ​ൾ കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ ഭ​ക്ഷ​ണ​വും മ​റ്റു​വ​സ്തു​ക്ക​ളും വ​ലി​യ സ​ഹാ​യ​മാ​യെ​ന്നും മാ​ത്യു ആ​ൽ​ബി​ൻ പ​റ​ഞ്ഞു.​
പ്രി​ൻ​സി​പ്പ​ൽ നി​ഷ അ​സീ​സ്, സ്കൂ​ൾ മാ​നേ​ജ​ർ വേ​ണു​ഗോ​പാ​ൽ, അ​ധ്യാ​പി​ക​മാ​രാ​യ വ​ത്സ​ല, നീ​തു പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലെ ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് ഭ​ക്ഷ​ണം കൈ​മാ​റാ​ൻ ശാ​ന്തി​ഭ​വ​നി​ലെ​ത്തി​യ​ത്.