121,543 കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ വാ​ക്സി​ൻ ന​ല്കി
Sunday, January 19, 2020 9:57 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യി​ൽ 121,543 കു​ട്ടി​ക​ൾ​ക്കു പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കി. ഇ​തി​ൽ അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 682 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ല​മേ​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മാ​വേ​ലി​ക്ക​ര എം​എ​ൽ​എ ആ​ർ. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. പാ​ല​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ് പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​മ ഉ​ണ്ണി​കൃ​ഷ്ണ​ൻ , ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​വി​ശ്വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​നു ശി​വ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ളി​ത ര​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​സി. സു​നി, ജൂ​ണി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പാ​ർ​വ​തി പ്ര​സാ​ദ്, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സേ​തു​മാ​ധ​വ​ൻ, പാ​ല​മേ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ജി.​എ​സ്. അ​നൂ​പ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഡെ​പ്യൂ​ട്ടി ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​കെ. ദീ​പ്തി സ്വാ​ഗ​ത​വും ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ പി.​എ​സ്. സു​ജ ന​ന്ദി​യും പ​റ​ഞ്ഞു.
നൂ​റ​നാ​ട് അ​ർ​ച്ച​ന കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ സ്കി​റ്റ് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല​യി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ബൂ​ത്തു​ക​ളി​ലൂ​ടെ എ​ട്ടു​മു​ത​ൽ അ​ഞ്ചു​വ​രെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു.