നി​ർ​മാ​ണ​ത്തി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ത്ത ക​രാ​റു​കാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ ഴി​ഞ്ഞെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Sunday, January 19, 2020 9:57 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. നി​ർ​മാ​ണ​ത്തി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ത്ത ക​രാ​റു​കാ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന് മ​ന്ത്രി വി​വി​ധ​യി​ട​ങ്ങ​ളി​ലെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ങ്ങ​ളി​ൽ പ​റ​ഞ്ഞു. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലു​മാ​യി ആ​ധു​നി​ക രീ​തി​യി​ൽ പു​ന​ർ നി​ർ​മി​ച്ച റോ​ഡു​ക​ളാ​ണ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. ഗ്രാ​മീ​ണ റോ​ഡു​ക​ള​ട​ക്കം എ​ല്ലാ റോ​ഡു​ക​ളും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​നാ​യ​ത് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും നേ​ട്ട​മാ​ണ്. റോ​ഡു​ക​ളെ​ല്ലാം ത​ന്നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞു. സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡു​ക​ൾ നി​ർ​മി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ്രാ​മീ​ണ റോ​ഡു​ക​ൾ, തീ​ര​ദേ​ശ റോ​ഡു​ക​ൾ എ​ന്നി​വ​യ​ട​ക്കം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ചു സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ 6.4 കോ​ടി രൂ​പ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​റു​റോ​ഡു​ക​ളാ​ണ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ത്ത്, ജ​ന​പ്ര​നി​ധി​ക​ളാ​യ യു.​എം. ക​ബീ​ർ, സി​ബി​ലാ​ൽ, ഷീ​ജ നൗ​ഷാ​ദ്, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എ​ച്ച്. സ​ലാം, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡോ. ​സി​നി, ബി. ​വി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​റ്റു​മി​ൻ മെ​ക്കാ​ഡം ബി​റ്റു​മി​ൻ കോ​ണ്‍​ക്രീ​റ്റ് ചേ​രു​വ​യോ​ടെ ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ രീ​തി​യാ​ണ് ഈ ​ഗ്രാ​മീ​ണ റോ​ഡു​ക​ൾ​ക്കു​ൾ​പ്പ​ടെ പ്ര​യോ​ഗി​ച്ച​ത്. പ്ലാ​സ്റ്റി​ക്, റ​ബ​ർ എ​ന്നി​വ​യു​ടെ ചേ​രു​വ​യു​ള്ള​തി​നാ​ൽ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​ർ​ഷം വ​രെ റോ​ഡു​ക​ൾ കേ​ടു​കൂ​ടാ​തെ നി​ൽ​ക്കു​ന്ന ന​ർ​മാ​ണ രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​ത്.