ഗാ​ന്ധി​സ്മൃ​തി- 2020' ചി​ത്ര​പ്ര​ദ​ര്‍​ശ​നം 23 ന്
Monday, January 20, 2020 10:51 PM IST
ആ​ല​പ്പു​ഴ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷിത്വ ദി​ന​മാ​യ 30 മു​ത​ല്‍ 151-ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ര​ണ്ടു​വ​രെ 'ഗാ​ന്ധി​സ്മൃ​തി -2020' എ​ന്ന പേ​രി​ല്‍ ജി​ല്ല​യി​ലു​ട​നീ​ളം വി​പു​ല​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 23 ന് ​ആ​ല​പ്പു​ഴ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ന​ട​ക്കു​ന്ന ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ള ചി​ത്ര​പ്ര​ദ​ര്‍​ശ​നം രാ​വി​ലെ 10.30 നു ​ക​ള​ക്ട​ര്‍ എം. ​അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. 27 മു​ത​ല്‍ 29 വ​രെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റി​ലേ​റെ വാ​യ​ന​ശാ​ല​ക​ളി​ല്‍ ഗാ​ന്ധി​ജിയു​ടെ ജീ​വി​ത​വും, ഇ​ന്ത്യ വി​ഭ​ജ​ന കാ​ല​ത്തെ ദു​രി​ത​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ്ര​ദ​ര്‍​ശ​നം. 30 നു ​മാ​ന​വ സൗ​ഹൃ​ദ റാ​ലി​യും സം​ഗ​മ​വും ന​ട​ക്കും.
ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍, ഭ​ര​ണ​ഘ​ട​ന, മ​തേ​ത​ര​ത്വം തു​ട​ങ്ങി​യ​വ ത​ക​ര്‍​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും സ​ന്ദേ​ശ​വും സ​മ​ര​മാ​ര്‍​ഗ​വും സ​മൂ​ഹ​ത്തി​ലേ​ക്കു പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​രി​പാ​ടി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ന്നൂ​റോ​ളം വാ​യ​ന​ശാ​ല​ക​ളി​ല്‍ ഗാ​ന്ധി -ജ​നാ​ധി​പ​ത്യം -ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന എ​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും. സ്‌​കൂ​ളു​ക​ളി​ല്‍ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും ഭ​ര​ണ​ഘ​ട​ന ആ​മു​ഖ​വും വാ​യി​ക്കും. 'നി​ല​യ്ക്കാ​ത്ത രാം​ധു​ന്‍' എ​ന്ന പേ​രി​ല്‍ ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തി​ലെ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ അ​വ​സാ​ന മൂ​ന്നു​വ​ര്‍​ഷ​ങ്ങ​ളി​ലെ സം​ഭ​വ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള സ്റ്റേ​ജ് ഷോ​യും അ​ര​ങ്ങേ​റും.