റോഡ് നിർമാണത്തിനിടെ റോ​ഡ് റോ​ള​ർ ക​യ​റി യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്
Tuesday, January 21, 2020 10:30 PM IST
കാ​യം​കു​ളം: റോ​ഡി​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ കാ​ലി​ലൂ​ടെ റോ​ഡ് റോ​ള​ർ ക​യ​റി​യി​റ​ങ്ങി യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര പ​രു​ക്ക്. കാ​യം​കു​ളം ക​രി​മു​ട്ടം കു​റ​ങ്ങാ​ട്ട് വീ​ട്ടി​ൽ രാ​ജ​ഗോ​പാ​ല​ൻ ഉ​ണ്ണി​ത്താ​നാ (56) ണു ​പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​രി​മു​ട്ടം - ഒ​ന്നാം കു​റ്റി​റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.
റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു രാ​ജ​ഗോ​പാ​ല​നു​ണ്ണി​ത്താ​ൻ. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
മ​റ്റൊ​രു വാ​ഹ​ന​ത്തി​നു ക​ട​ന്നു പോ​കു​വാ​ൻ ബൈ​ക്ക് സൈ​ഡി​ലേ​ക്കു മാ​റ്റി നി​ർ​ത്തി​യ​പ്പോ​ൾ കാ​ലി​ലൂ​ടെ റോ​ഡ് റോ​ള​ർ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പ​രി​ക്കു ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു