നിയമങ്ങൾ കാറ്റിൽപറത്തി അനധികൃത മത്സ്യബന്ധനം
Tuesday, January 21, 2020 10:30 PM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട്ടി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ വി​ഷം ക​ല​ർ​ത്തി​യും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു​മു​ള്ള നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​നം പെ​രു​കു​ന്ന​താ​യി പ​രാ​തി. ജ​ന​വാ​സം കു​റ​ഞ്ഞ കാ​യ​ൽ​മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്ത​രം മീ​ൻ​പി​ടിത്തം അ​ധി​ക​മാ​യും ന​ട​ന്നി​രു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്താ​യി കാ​വാ​ലം, വ​ട​ക്ക​ൻ വെ​ളി​യ​നാ​ട്, പു​ളി​ങ്കു​ന്ന് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​ര​ക്കാ​രു​ടെ ശ​ല്യം ഏ​റെ​യാ​ണ്.
മ​ത്സ്യ സ​മ്പ​ത്ത് ന​ശി​ക്കു​മെ​ന്ന​തി​നെ​ക്കാ​ൾ ജ​ലാ​ശ​യ​ങ്ങ​ൾ വി​ഷ​മ​യ​മാ​കു​ക​യും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളാ​യ ക​രാ​ട്ടെ, റൗ​ണ്ട​പ്പ് എ​ന്നി​വ വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി​യാ​ണ് മീ​ൻ​പി​ടിത്തം. ഇ​തി​നു​പു​റ​മെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ന​ഞ്ചു​പോ​ലു​ള്ള വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
ഉ​ട​ക്കു​വ​ല​ക​ളി​ട്ട​ശേ​ഷം വെ​ള്ള​ത്തി​ൽ വി​ഷം ക​ല​ർ​ത്തു​ന്ന​തോ​ടെ പ​ര​ക്കം​പാ​യു​ന്ന മ​ൽ​സ്യ​ങ്ങ​ൾ വ​ല​യി​ൽ കു​ടു​ങ്ങു​ക​യാ​ണു പ​തി​വ്. ഇ​ങ്ങ​നെ വ​ല​യി​ൽ കു​ടു​ങ്ങാ​ത്ത മ​ൽ​സ്യ​ങ്ങ​ൾ ച​ത്തു​പോ​കു​ക​യും അ​ഴു​കി ജ​ലാ​ശ​യ​ങ്ങ​ൾ കൂ​ടു​ത​ൽ മ​ലി​ന​മാ​കു​ക​യും ചെ​യ്യും.
മാ​ര​ക​വി​ഷം വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തു​ന്ന​തു​മൂ​ലം ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കു ചൊ​റി​ച്ചി​ലും ത്വ​ക്ക് രോ​ഗ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം ജി​ല്ല​യു​ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
രാ​ത്രി വൈ​കി​യും പു​ല​ർ​ച്ചെ സ​മ​യ​ങ്ങ​ളി​ലും ഇ​വ​രെ​ത്തു​ന്ന​ത​നാ​ൽ മി​ക്ക​വാ​റും നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടാ​റി​ല്ല. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​ട്രോ​ളിം​ഗ് ന​ട​ക്കാ​ത്ത​ത് ഇ​ത്ത​ര​ക്കാ​ർ​ക്ക് പ്രോ​ൽ​സാ​ഹ​ന​മാ​കു​ന്നു​ണ്ട്. സ​മീ​പ​ത്തെ​ങ്ങും ഫി​ഷ​റീ​സ് വ​കു​പ്പി​ന് ഓ​ഫീ​സ് ഇ​ല്ലാ​ത്ത​ത് പ​ട്രോ​ളിം​ഗി​നു ത​ട​സ​മാ​കു​ന്നു​ണ്ട്. ജ​ല​വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ വാ​ട​ക​യ്‌​ക്കെ​ടു​ത്ത മോ​ട്ടോ​ർ ബോ​ട്ടു​ക​ളി​ൽ വേ​ണം ഇ​വ​ർ പ​ട്രോ​ളിം​ഗി​നെ​ത്താ​ൻ.
നേര​ത്തെ കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​ക്കം​കൊ​ല്ലി വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ൽ​സ്യ​ബ​ന്ധ​ന​വും സ​ജീ​വ​മാ​യി​രു​ന്നു. 20 മി​ല്ലീ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വ്യാ​സ​മു​ള്ള വ​ല​ക​ളെ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നു​പ​യോ​ഗി​ക്കാ​വൂ എ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഈ ​നി​യ​മം ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള മീ​ൻ​പി​ടു​ത്ത​മാ​ണ് കു​ട്ട​നാ​ട്ടി​ൽ ന​ട​ക്കു​ന്ന​ത്.