ച​മ്പ​ക്കു​ളം പു​ൽ​പോ​ത്ര പ​മ്പ് ഹൗ​സ് വീ​ണ്ടും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു, കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ടത്തിൽ
Tuesday, January 21, 2020 10:30 PM IST
മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം പു​ൽ​പോ​ത്ര പ​മ്പു ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വീ​ണ്ടും നി​ല​ച്ചു. വ​യ​റിം​ഗ് ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് മോ​ട്ടോ​ർ മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കാ​ത്ത​താ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി പ​മ്പ് ഹൗ​സി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണം നി​ല​യ്ക്കാ​ൻ കാ​ര​ണം. ഇ​തോ​ടെ നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യി. എ​ട്ട്, ഒ​ന്പ​ത്, പ​ത്ത്, 11 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ ഇ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടാ​ൻ തു​ട​ങ്ങി. കു​പ്പി​വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മി​ക്ക കു​ടും​ബ​ങ്ങ​ളും.

മ​റ്റു കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ടി​ക്കു​ന്ന​തി​നും മ​റ്റു വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും ഇ​വി​ടെ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും പു​റം​ത​ള്ളു​ന്ന മ​ലി​ന​ജ​ലം നി​റ​ഞ്ഞ ആ​റു​ക​ളി​ലും തോ​ടു​ക​ളി​ലു​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

ഇ​ക്കാ​ര​ണ​ത്താ​ൽ ഈ ​വെ​ള്ളം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ നാ​ട്ടു​കാ​ർ മ​ടി​ക്കു​ന്നു. പ​മ്പു​ഹൗ​സ് ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ത​ക​രാ​റി​ലാ​യ മോ​ട്ടോ​ർ അ​ഴി​ച്ചു​മാ​റ്റി​യ​ശേ​ഷം പോ​യ ഇ​വ​ർ ഇ​ന്ന​ലെ രാ​ത്രി വ​രെ തി​രി​കെ​യെ​ത്തി​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി നാ​ട്ടു​കാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മീ​പ​ത്തെ പു​ൽ​പോ​ത്ര കു​ടും​ബം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്തു സ്ഥാ​പി​ച്ച പ​മ്പ് ഹൗ​സാ​ണി​ത്. പി​ന്നീ​ട് ഇ​ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​ധി​കൃ​ത​ർ പ​മ്പു​ഹൗ​സി​നോ​ട് എ​ക്കാ​ല​വും അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് കാ​ട്ടി​യി​ട്ടു​ള്ള​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്‌​ഷേ​പം.
ഒ​രു പ്ര​ദേ​ശ​ത്തെ​യാ​കെ ജ​ന​ങ്ങ​ളു​ടെ ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്ത് പ​മ്പ് ഹൗ​സി​ന്‍റെ ത​ക​രാ​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചു കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.