സ​ർ​ക്കാ​ർ ക​രാ​റു​കാ​ർ ദു​രി​ത​ത്തി​ൽ
Thursday, January 23, 2020 10:42 PM IST
ആ​ല​പ്പു​ഴ: നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ബി​ൽ കു​ടി​ശി​ക ല​ഭി​ക്കാ​തെ ക​രാ​റു​കാ​ർ ദു​രി​ത​ത്തി​ൽ. ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ൽ എ​ട്ടു​മാ​സ​മാ​യി 1300 കോ​ടി​യും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ൽ 2200 കോ​ടി​യും മ​റ്റു വ​കു​പ്പു​ക​ളി​ൽ 500 കോ​ടി​യും ഉ​ൾ​പ​ടെ 4,000 കോ​ടി​യാ​ണ് കു​ടി​ശി​ക​യി​ന​ത്തി​ൽ സ​ർ​ക്കാ​ർ ക​രാ​റു​കാ​ർ​ക്കു ന​ൽ​കാ​നു​ള്ള​ത്. കു​ടി​ശി​ക തീ​ർ​ക്കാ​ത്ത​തി​നെ​തി​രേ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ക​രാ​റു​കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മ​യി ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ വ​ർ​ക്കു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​മെ​ന്നും അ​ഞ്ചി​നു നി​യ​മ​സ​ഭ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും ഓ​ൾ കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
നാ​ടു​മു​ഴു​വ​ൻ ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ൾ ന​ട​ത്തു​ന്ന പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ത​ങ്ങ​ളു​ടെ പ്ര​ശ്നം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. ച​ർ​ച്ച​യ്ക്കു​പോ​ലും മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​രും ബാ​ങ്കു​ക​ളി​ൽ നി​ന്നും കേ​പ്പ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നാ​ണു പു​തി​യ നി​യ​മം. എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി 20,000 മു​ത​ൽ 50,000 വ​രെ സ​ർ​വീ​സ് ചാ​ർ​ജാ​യി ബാ​ങ്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത് ചെ​റു​കി​ട ക​രാ​റു​കാ​ർ​ക്കു താ​ങ്ങാ​വു​ന്ന​ത​ല്ല.
പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​രെ ഈ ​നി​ബ​ന്ധ​ന​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണു ക​രാ​റു​കാ​രു​ടെ ആ​വ​ശ്യം. ക​രാ​ർ വ​യ്ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മു​ദ്ര​പ​ത്ര​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ച​ത് പി​ൻ​വ​ലി​ക്ക​ണം. സെ​ക്യൂ​രി​റ്റി തു​ക തി​രി​ച്ചു കി​ട്ടു​ന്ന കാ​ലാ​വ​ധി അ​ഞ്ചു​വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി​യ​തു​മൂ​ലം ക​രാ​റു​കാ​ർ വ​ൻ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​എ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി കെ.​ജി. പ്ര​ഭാ​ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ബു കെ. ​ജോ​ണ്‍ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.