ഗ്ര​ന്ഥ​ശാ​ല വാ​ർ​ഷി​കാ​ഘോ​ഷം
Thursday, January 23, 2020 10:44 PM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​ത ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ നാ​ളെ ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു നെ​ടു​മു​ടി വി​ദ്യാ​ധി​രാ​ജാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജി. ​ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ഗോ​പ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.