തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
Thursday, January 23, 2020 10:44 PM IST
തു​റ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ പു​തി​യ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ അ​നു​സ​രി​ച്ചു​ള്ള ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​രോ​ഗ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യ​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം ബു​ദ്ധി​മു​ട്ടി​യി​രു​ന്ന ഈ ​സ്ഥാ​പ​നം ഇ​പ്പോ​ൾ വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ ഡോ​ക്ട​ർ​മാ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യം എ​ണ്ണം വ​ർ​ധി​പ്പി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഇ​വി​ടു​ത്തെ സേ​വ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തു​ക​യു​ള്ളൂ എ​ന്ന് എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു.
ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഒ​പി ബ്ലോ​ക്ക്, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള വാ​ർ​ഡു​ക​ൾ എ​ന്നി​വ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. മോ​ഡു​ലാ​ർ ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​ർ, ഡ​യാ​ലി​സി​സ് ബ്ലോ​ക്ക് നി​ർ​മാ​ണ​വും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ട്രോ​മ​കെ​യ​ർ ഉ​ൾ​പ്പെ​ടു​ന്ന ആ​റു​നി​ല ക്കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​തെ​ന്നും ഷാ​നി​മോ​ൾ അ​റി​യി​ച്ചു. അ​ധി​ക ത​സ്തി​കക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി വി​ശ​ദ​മാ​യ പ്ര​പ്പോ​സ​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.