മാ​ർ​ക്കു കു​റ​ഞ്ഞ​തി​നു പ​ര​സ്യ​മ​ർ​ദ​നം; അ​ച്ഛ​നെ​തി​രേ കേ​സെ​ടു​ത്തു
Friday, January 24, 2020 10:48 PM IST
ആ​ല​പ്പു​ഴ : മാ​ർ​ക്കു കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പി​ക​യു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മു​ന്നി​ലി​ട്ടു മ​ക​നെ ത​ല്ലി​ച്ച​ത​ച്ച അ​ച്ഛ​നെ​തി​രേ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. അ​രൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ 30 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
അ​രൂ​ർ മെ​ഴ്സി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. അ​ച്ഛ​ൻ ചെ​യ്ത​ത് ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ത്ര​യും ക്രൂ​ര​മാ​യി ഒ​രു കു​ഞ്ഞി​നോ​ടും ആ​ർ​ക്കും പെ​രു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​രൂ​ർ മേ​ഴ്സി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ചേ​ർ​ത്ത​ല സ്വ​ദേ​ശി ക​മ്മീ​ഷ​നം​ഗം പി. ​മോ​ഹ​ന​ദാ​സി​നു വാ​ട്സ് ആ​പ് സ​ന്ദേ​ശ​മാ​യി അ​യ​ച്ചു​കൊ​ടു​ത്ത വീ​ഡി​യോ ദൃ​ശ്യ​മാ​ണു കേ​സി​ന് ആ​ധാ​ര​മാ​യ​ത്. ക്ലാ​സു​മു​റി​യി​ൽ ടീ​ച്ച​റു​ടെ മു​ന്നി​ൽ കു​ഞ്ഞി​നെ അ​ച്ഛ​ൻ മ​ർ​ദി​ക്കു​ന്ന രം​ഗം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് അ​യ​ച്ചു കൊ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.