ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് : പ്ര​ഖ്യാ​പ​നം ഇ​ന്ന്
Friday, January 24, 2020 10:50 PM IST
ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു​രാ​വി​ലെ പ​ത്തി​നു ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ക്കും. ഹ​രി​ത​ക​ര്‍​മ സേ​ന​യി​ലൂ​ടെ​യു​ള്ള പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി നി​ര്‍​വ​ഹി​ക്കും. ബാ​ല​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് വി​വ​ര​ശേ​ഖ​ര​ണം, വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്കു​ള്ള കി​ഴ​ങ്ങു​വ​ര്‍​ഗ വി​ത​ര​ണം, വ​നി​താ ക​യ​ര്‍​പി​രി ഗ്രൂ​പ്പി​നു​ള്ള ധ​ന​സ​ഹാ​യം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും ഇ​ന്നു തു​ട​ങ്ങും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ടി. മാ​ത്യു, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. വി​ജ​യ​കു​മാ​രി, ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു വി​നു, അ​സി. ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഡി. ​ഷി​ന്‍​സ്, ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.